കരുനാഗപ്പള്ളി: ചവറയുടെ മുഖശ്രീയായി ശങ്കരമംഗലത്ത് പ്രവർത്തിക്കുന്ന മിനി സിവിൽസ്റ്റേഷൻ അഞ്ച് നിലകളിലേക്ക് ഉയരുന്നു. നിലവില്‍ മൂന്നു നിലകളിലായി 11 സര്‍ക്കാര്‍ ഓഫിസുകള്‍ പ്രവര്‍ത്തിച്ചുവന്ന കെട്ടിട സമുച്ചയത്തില്‍ ലിഫ്റ്റ് സൗകര്യത്തോടെയാണ് വികസനം.
ഡോ. സുജിത് വിജയന്‍പിള്ള എം.എൽ.എയുടെ ശ്രമഫലമായിട്ടാണ് മിനി സിവില്സ്റ്റേഷന് വിപുലീകരണ നടപടി പുരോഗമിക്കുന്നത്. ആദ്യഘട്ട ടെൻഡർ നടപടി സ്വീകരിച്ചെങ്കിലും കരാറുകാർ സമർപ്പിക്കാത്തതിനാല്‍ സാങ്കേതികഅനുമതിയും ഭരണാനുമതിയും ലഭ്യമാക്കിയശേഷം റീ ടെൻഡര്‍ നടപടി സ്വീകരിച്ചതായി എം.എൽ.എ പറഞ്ഞു.
വിപുലീകരണം സാധ്യമാകുന്നതോടെ ഇപ്പോൾ പ്രവർത്തിച്ചുവരുന്ന മുൻസിഫ് മജിസ്ട്രേറ്റ് കോടതി, കുടുംബകോടതി, വിവിധ ക്ഷേമനിധി ഓഫിസുകൾ, ഫുഡ് ആൻഡ് സേഫ്റ്റി ഓഫിസ് എന്നിവ മാറ്റാനുള്ള തയാറെടുപ്പിലാണ്. വാഹനങ്ങളുടെ പാർക്കിങ് പരിഹരിക്കാൻ സർക്കാർ വക സമീപത്തെ സ്ഥലങ്ങളിലുള്ള കൈയേറ്റങ്ങൾ ഒഴിവാക്കാനുള്ള നടപടികളും പുരോഗമിക്കുന്നതായി ഉദ്യോഗസ്ഥർ അറിയിച്ചു.
മുൻമന്ത്രിയും സ്ഥലം എം.എൽ.എ.യും ആയിരുന്ന ഷിബു ബേബിജോണിന്റെ ശ്രമഫലമായിട്ടാണ് ബഹുനില മന്ദിരമായി മിനി സിവിൽസ്റ്റേഷൻ ചവറയിൽ സാധ്യമായത്. മുൻ മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് ശിലാസ്ഥാപനം നിർവഹിച്ച കെട്ടിടസമുച്ചയം 2018ല്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് നാടിന് സമർപ്പിച്ചത്.
ചവറ വില്ലേജ് ഓഫിസ്, ചവറ സബ്ട്രഷറി, പി.ഡബ്ല്യു.ഡി കെട്ടിടവിഭാഗം അസി. എൻജിനീയറുടെ കാര്യാലയം, ജലവിഭവ അസി. എൻജിനീയറുടെ കാര്യാലയം, ഉപജില്ല വിദ്യാഭ്യാസ ഓഫിസ്, വാട്ടർ അതോറിറ്റി അസി. എൻജിനീയർ ഓഫിസ്, ശിശു വികസനപദ്ധതി ഓഫിസ്, ഐ.സി.ഡി.എസ് കോൺഫറൻസ് ഹാള്‍, ക്ഷീര വികസന ഓഫിസറുടെ കാര്യാലയം, കൃഷിവകുപ്പ് അസി. ഡയറക്ടറുടെ കാര്യാലയം, കയർ ഇൻസ്പെക്ടറുടെ കാര്യാലയം എന്നീ ഓഫിസുകളാണ് നിലവിൽ മിനി സിവിൽ സ്റ്റേഷൻ കെട്ടിടത്തിൽ പ്രവർത്തിച്ചുവരുന്നത് .
മിനി സിവിൽ സ്റ്റേഷനു മുൻവശമുള്ള അനധികൃത വാഹനപാർക്കിങ് മൂലം ഗതാഗതം മിക്കവാറും തടസപ്പെടുന്ന നിലയിലാണ്. മിനി സിവിൽസ്റ്റേഷന്റെ പിൻവശമുള്ള കാടുപിടിച്ച സ്ഥലം വെട്ടിത്തെളിച്ച് പാർക്കിങ് ഏർപ്പെടുത്താനുള്ള ശ്രമത്തിലാണെന്ന് പി.ഡബ്ല്യു.ഡി അസി. എൻജിനീയര്‍ േഹരി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.