കരുനാഗപ്പള്ളി: കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായിട്ടുള്ള എല്ലാ മത്സ്യത്തൊഴിലാളികളും അനുബന്ധ തൊഴിലാളികളും നിർബന്ധമായും 14ന് മുമ്പ് ഫിംസിൽ രജിസ്റ്റർ ചെയ്യണമെന്ന് ഫിഷറീസ് ഓഫിസർ അറിയിച്ചു.
ഇനിയും രജിസ്റ്റർ ചെയ്യാനുള്ളവർ വ്യാഴാഴ്ചക്കകം ക്ഷേമനിധി പാസ്ബുക്ക്, ആധാർ, ബാങ്ക് പാസ് ബുക്ക്, റേഷൻ കാർഡ്, മൊബൈൽ നമ്പർ എന്നിവയുമായി ചെറിയഴീക്കൽ, കെ.എസ്. പുരം ഫിഷറീസ് ഓഫിസുകളിലെത്തി രജിസ്ട്രേഷൻ നടത്തണം.
കഴിഞ്ഞവർഷത്തെ സമ്പാദ്യ ആശ്വാസ പദ്ധതിയിൽ വിഹിതം അടച്ചവർക്ക് രജിസ്ട്രേഷൻ ഉള്ളതിനാൽ വീണ്ടും രജിസ്ട്രേഷനായി വരേണ്ടതില്ല. മത്സ്യത്തൊഴിലാളി-അനുബന്ധ തൊഴിലാളി അപകട ഇൻഷുറൻസ് പദ്ധതി, ഫിഷറീസ് വകുപ്പിന്റെയും ക്ഷേമനിധി ബോർഡിന്റെയും ക്ഷേമ പദ്ധതി ആനുകൂല്യങ്ങൾ എന്നിവ ഫിംസിൽ രജിസ്റ്റർ ചെയ്തവർക്ക് മാത്രമേ ലഭിക്കൂവെന്ന് ഫിഷറീസ് ഓഫിസർ ഷാജി ഷണ്മുഖൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.