കരുനാഗപ്പള്ളി: സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ മുക്കുപണ്ടം പണയംവെച്ച് തട്ടിപ്പ് നടത്തിയയാൾ പിടിയിൽ. കാട്ടിൽകടവ് ആദിനാട് തെക്ക് പുത്തൻവീട്ടിൽ ഗുരുലാലാണ് (26) പിടിയിലായത്. ആദിനാട് പ്രവർത്തിക്കുന്ന സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽനിന്ന് 42 ഗ്രാം മുക്കുപണ്ടം പണയം വെച്ച് 1,50,000 രൂപ ഇയാൾ തട്ടിയെടുത്തിരുന്നു.
ജനുവരിയിൽ ആഡംബര വാഹനത്തിലെത്തി സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിൽ ഗുരുലാൽ ഉൾപ്പെട്ട സംഘെത്തയും ചവറ പൊലീസ് പിടികൂടിയിരുന്നു. ഈ വാർത്ത ശ്രദ്ധയിൽപെട്ട് സംശയം തോന്നിയ ആദിനാട് വില്ലേജിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിന്റെ മാനേജർ പണയംവെച്ച ആഭരണങ്ങൾ പരിശോധനക്ക് വിധേയമാക്കിയപ്പോഴാണ് മുക്കുപണ്ടം ആണെന്ന് തിരിച്ചറിയാൻ കഴിഞ്ഞത്.
തുടർന്ന് കരുനാഗപ്പള്ളി സ്റ്റേഷനിൽ നൽകിയ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ച് ഇയാളെ പിടികൂടുകയായിരുന്നു. ഇയാൾ സമാന രീതിയിൽ വിവിധ സ്ഥാപനങ്ങളിൽ തട്ടിപ്പ് നടത്തിയതായി പൊലീസ് സംശയിക്കുന്നതിനാൽ വിശദമായ അന്വേഷണം നടത്തി വരുകയാണ്.
കരുനാഗപ്പള്ളി ഇൻസ്പെക്ടർ വി. ബിജുവിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ കലാധരൻ, ഷാജിമോൻ, എസ്.സി.പി.ഒ രാജീവ്, സി.പി.ഒമാരായ ഹാഷിം, ബഷീർഖാൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.