കരുനാഗപ്പള്ളി: പള്ളിക്കലാറിന്റെ ഓളപ്പരപ്പുകളെ ആവേശത്തിമിർപ്പിലാക്കി നടന്ന കന്നേറ്റി ജലോത്സവത്തിൽ ചുണ്ടൻവള്ളങ്ങളുടെ മത്സരത്തിൽ സുദർശനൻ ക്യാപ്റ്റനായുള്ള സൗഹൃദം-87 ന്റെ കാട്ടിൽതെക്കതിൽ ചുണ്ടൻ 84ാമത് ശ്രീനാരായണട്രോഫിയിൽ മുത്തമിട്ടു. രാജേഷ് ആരാധ്യം ക്യാപ്റ്റനായ കേശവപുരം ബോട്ട് ക്ലബിന്റെ നടുവിലപ്പറമ്പൻ രണ്ടാം സ്ഥാനവും പോച്ചയിൽ നാസർ ക്യാപ്റ്റനായ എവർമാക്സിന്റെ സെന്റ് പയസ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
വെപ്പ് വള്ളങ്ങളുടെ മത്സരത്തിൽ സഞ്ജിത്ത് സജീവൻ ക്യാപ്റ്റനായ ഗ്ലോബൽ നീലികുളത്തിന്റെ ഷോട്ട് പുളിയ്ക്കത്തറി ഒന്നാം സ്ഥാനവും ഷംനാദ് ലൗലാന്റ് ക്യാപ്റ്റനായ അമ്പലക്കാടൻ രണ്ടാം സ്ഥാനവും നേടി. തെക്കനോടി തറവള്ളങ്ങളുടെ മത്സരത്തിൽ മിഷ സജീവൻ ക്യാപ്റ്റനായ സൗഹൃദം-87 ന്റെ കാട്ടിൽ തെക്കതിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി.
അംബേദ്കർ ബോട്ട് ക്ലബിന്റെ ശിവൻ ക്യാപ്റ്റനായ സാരഥി രണ്ടാം സ്ഥാനവും നേടി. തെക്കനോടി കെട്ടുവള്ളങ്ങളുടെ മത്സരത്തിൽ സുനിൽ കുമാർ ക്യാപ്റ്റനായ ഐക്യം ബോട്ട് ക്ലബിന്റെ കമ്പനി ഒന്നാം സ്ഥാനവും രഞ്ജിത്ത് താഴത്തതിൽ ക്യാപ്റ്റനായ യുവസാരഥി ബോട്ട് ക്ലബിന്റെ ചെല്ലിക്കാടൻ രണ്ടാം സ്ഥാനവും ബൈജു ഇടത്തറ ക്യാപ്റ്റനായ ചമയം ബോട്ട് ക്ലബിന്റെ പടിഞ്ഞാറെ പറമ്പൻ മൂന്നാം സ്ഥാനവും സ്വന്തമാക്കി. വിജയികൾക്ക് പി.എൻ. സുരേഷ് പാലക്കോട്ട് സമ്മാനങ്ങൾ വിതരണം ചെയ്തു. അയൂബ്ഖാൻ ബോണസ് വിതരണം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.