കരുനാഗപ്പള്ളി: യുവാവിനെ സംഘം ചേർന്ന് വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ ഒരാൾകൂടി പിടിയിലായി. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം നാലായി. അയണിവേലിക്കുളങ്ങര കോഴിക്കോട് ആശിക്ക് മൻസിലിൽ ആശിക്ക് (25) ആണ് വ്യാഴാഴ്ച പിടിയിലായത്. കരുനാഗപ്പള്ളി മരങ്ങാട്ട്മുക്ക് സായികൃപയിൽ ഷാൽ (38), കോഴിക്കോട് മാലിയിൽ പടീറ്റതിൽ പ്രസാദ് (35), ചവറ കുളങ്ങരഭാഗം എൻ.എൻ മൻസിലിൽ ഷാനവാസ് (41) എന്നിവർ കഴിഞ്ഞ ദിവസം പിടിയിലായിരുന്നു.
കരുനാഗപ്പള്ളി കോഴിക്കോട് എസ്.വി മാർക്കറ്റ് പുഷ്പാലയത്തിൽ രാംരാജിനെയാണ് വെട്ടിപ്പരിക്കേൽപിച്ചത്. രാംരാജിന്റെ ബന്ധുവായ സുമേഷ് ഭാര്യയോടൊപ്പം ബൈക്കിൽ പോയപ്പോൾ അക്രമി സംഘത്തിലുൾപ്പെട്ട നസീർ ബൈക്കിൽ പുറകെ വന്ന് നിരന്തരം ഹോൺ അടിച്ചതുമായി ബന്ധപ്പെട്ട് സുമേഷും നസീറും തമ്മിൽ വാക്കുതർക്കമുണ്ടായി. ഇതിൽ രാംരാജ് സുമേഷിന്റെ പക്ഷം ചേർന്ന് സംസാരിച്ചതിലുള്ള വിരോധമാണ് അക്രമത്തിലേക്ക് നയിച്ചത്.
തിരുവോണ ദിവസം അതിരാവിലെ സുഹൃത്തിനൊപ്പം റോഡിൽ സംസാരിച്ചുകൊണ്ട് നിൽക്കുകയായിരുന്ന രാംരാജിനെ പത്തോളം പേരടങ്ങുന്ന സംഘം മാരകായുധങ്ങളുമായി ആക്രമിക്കുകയായിരുന്നു. സംഘത്തിലെ മറ്റ് പ്രതികൾക്കായി അന്വേഷണം നടന്നുവരികയാണ്.
കരുനാഗപ്പള്ളി എ.സി.പി വി.എസ്. പ്രദീപ്കുമാറിന്റെ നിർദേശാനുസരണം കരുനാഗപ്പള്ളി ഇൻസ്പെക്ടർ ബിജുവിന്റെ നേതൃത്വത്തിൽ എസ്.ഐ ഷമീർ, സന്തോഷ്, എസ്.സി.പി.ഒ രാജീവ് കുമാർ, സി.പി.ഒ ഹാഷിം, വിശാഖ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.