കരുനാഗപ്പള്ളി: മുക്കുപണ്ടം പണയംവെച്ച് സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽനിന്ന് പണം തട്ടിയെടുത്ത യുവാവ് പിടിയിൽ. വവ്വാക്കാവ് പുതുമംഗലത്ത് വീട്ടിൽ ഷാജുവാണ് (29) കരുനാഗപ്പള്ളി പൊലീസിന്റെ പിടിയിലായത്. തഴവ കടത്തൂർ കാഞ്ഞിരപ്പള്ളി ജങ്ഷനിലുള്ള സ്വകാര്യ ധനകാര്യ സ്ഥാപനത്തിലാണ് പ്രതിയും കൂട്ടാളികളും മുക്കുപണ്ടം പണയപ്പെടുത്താനായി എത്തിയത്.
ഈ മാസം ഏഴിന് സ്ഥാപനത്തിലെത്തിയ പ്രതികൾ 32 ഗ്രാമോളം തൂക്കം വരുന്ന മുക്കുപണ്ടം പണയപ്പെടുത്തി 127000 രൂപ കൈപ്പറ്റി കടന്നുകളയുകയായിരുന്നു. സംശയം തോന്നിയ സ്ഥാപനയുടമ നടത്തിയ സൂഷ്മപരിശോധനയിലാണ് പ്രതികൾ പണയപ്പെടുത്തിയ ഉരുപ്പടികൾ മുക്കുപണ്ടമാണെന്ന് തിരിച്ചറിയുന്നത്.
തുടർന്ന് കരുനാഗപ്പള്ളി പൊലീസിന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്തു നടത്തിയ അന്വേഷണത്തിൽ മൂന്നാം പ്രതി സിയാദ് (39) അടുത്ത ദിവസം പിടിയിലായിരുന്നു. തുടർന്നുള്ള അന്വേഷണത്തിലാണ് രണ്ടാം പ്രതിയായ ഷാജു പിടിയിലായത്. സമാനരീതിയിൽ മറ്റു സ്ഥലങ്ങളിലും പ്രതികൾ തട്ടിപ്പ് നടത്തിയിട്ടുണ്ടോയെന്ന് പൊലീസ് പരിശോധിച്ചുവരികയാണ്.
കരുനാഗപ്പള്ളി പൊലീസ് ഇൻസ്പെക്ടർ ബിജുവിന്റെ നേതൃത്വത്തിൽ എസ്.ഐ മാരായ ഷെമീർ, ഷാജിമോൻ, എ.എസ്.ഐ നിസാമുദ്ദീൻ, സി.പി.ഒ ഹാഷിം എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.