കരുനാഗപ്പള്ളി: കലക്ടർ രൂപീകരിച്ച സ്പെഷൽ സ്ക്വാഡ് താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ മുദ്രണം ഇല്ലാതെ ഉപയോഗിച്ച ത്രാസുകൾ പിടിച്ചെടുത്തു. വൃത്തിഹീനമായതും ഭക്ഷ്യസുരക്ഷ നിയമങ്ങൾ പാലിക്കാതെയും പ്രവർത്തിച്ച ഭക്ഷണനിർമാണ യൂനിറ്റ് അടപ്പിച്ചു. വിലവിവരപ്പട്ടിക പ്രദർശിപ്പിക്കാതെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ലൈസൻസ് ഇല്ലാതെയും പ്രവർത്തിച്ച സ്ഥാപനങ്ങൾക്കെതിരെ നടപടിക്കായി കലക്ടർക്ക് റിപ്പോർട്ട് നൽകി.
പൊതുവിപണിയിൽ വിലക്കയറ്റം നിയന്ത്രിക്കുന്നതിനും കരിഞ്ചന്ത, പൂഴ്ത്തിവെപ്പ് എന്നിവ തടയുന്നതിനുമായി വിവിധ വകുപ്പുകളെ സംയോജിപ്പിച്ചാണ് സംഘം പരിശോധന നടത്തി കേസുകൾ രജിസ്റ്റർ ചെയ്തത്. വരും ദിവസങ്ങളിലും പരിശോധന തുടരും.
കരുനാഗപ്പള്ളി തഹസിൽദാർ കെ.ജി. മോഹൻ, താലൂക്ക് സപ്ലൈ ഓഫീസർ പി.സി. അനിൽകുമാർ, ഡെപ്യൂട്ടി തഹസിൽദാർ എ.ആർ. അനീഷ്, ഭക്ഷ്യസുരക്ഷ ഓഫീസർ ചിത്ര മുരളി, ലീഗൽ മെട്രോളജി ഇൻസ്പെക്ടർ പി.പി. അലക്സാണ്ടർ, റേഷനിങ് ഇൻസ്പെക്ടർമാരായ അഞ്ജലി, ബി. വിനോദ്, നിത്യ, മഞ്ജു എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.