കരുനാഗപ്പള്ളി: ഭര്‍തൃഗൃഹത്തില്‍ യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവിനെ കരുനാഗപ്പള്ളി പൊലീസ് കസ്റ്റഡിയിലെടുത്തു. കുലശേഖരപുരം ആദിനാട് വടക്ക് ഗുരുപ്രീതിയില്‍ സുബിനെയാണ് ഭാര്യ ആതിര (26) യുടെ മരണവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്തത്. ആതിരയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് പിതാവും ബന്ധുക്കളും ആരോപിച്ചിരുന്നു.
കഴിഞ്ഞ ദിവസമാണ് ഭര്‍തൃവീട്ടിലെ കിടപ്പുമുറിയിലെ ഫാനില്‍തൂങ്ങി മരിച്ച നിലയില്‍ ആതിരയെ കണ്ടെത്തിയത്. തിങ്കളാഴ്ച രാവിലെ ആര്.ഡി.ഒ സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടത്തിയശേഷമാണ് മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളജിലേക്ക് മാറ്റിയത്. കോവിഡ് പരിശോധന ഫലം വൈകിയതിനാല്‍ പോസ്റ്റ്മോര്‍ട്ടം ചൊവ്വാഴ്ചത്തേക്ക് മാറ്റുകയായിരുന്നു.
വിവാഹം കഴിഞ്ഞിട്ട് ആറുവര്‍ഷമായ ഇവര്‍ക്ക് കുട്ടികളില്ലായിരുന്നു. ഭര്‍ത്താവുമായി പിണങ്ങിക്കഴിഞ്ഞിരുന്ന ആതിര ഏതാനും ദിവസം മുമ്പാണ് തിരികെ വന്ന് ഭര്‍തൃഗൃഹത്തില്‍ താമസം തുടങ്ങിയത്. മരണത്തില്‍ ദുരൂഹതയുണ്ടെന്നുകാണിച്ച് ആതിരയുടെ ബന്ധുക്കള്‍ കരുനാഗപ്പള്ളി പൊലീസിന് പരാതി നല്‍കിയിട്ടുണ്ട്. ഇത് സംബന്ധിച്ച് പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. തിരുവനന്തപുരം മെഡിക്കല്‍കോളജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി കുടുംബ വീട്ടില്‍ കോവിഡ് മാനദണ്ഡപ്രകാരം സംസ്കരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.