നൗ​ഫ​ൽ

പോക്​സോ കേസിൽ യുവാവ് അറസ്റ്റിൽ

ക​രു​നാ​ഗ​പ്പ​ള്ളി: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യോ​ട്​ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ യു​വാ​വ്​ പി​ടി​യി​ൽ. ക​രു​നാ​ഗ​പ്പ​ള്ളി ക​ല്ലേ​ലി​ഭാ​ഗം ശം​ഭോ​ളി​ത​റ​യി​ൽ നൗ​ഫ​ലാ​ണ്​ (19) ക​രു​നാ​ഗ​പ്പ​ള്ളി പൊ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. ക​ഴി​ഞ്ഞ സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​നി​ടെ, നൗ​ഫ​ൽ പെ​ൺ​കു​ട്ടി​യു​മാ​യി സു​ഹൃ​ദ്​​​ബ​ന്ധം സ്ഥാ​പി​ക്കു​ക​യാ​യി​രു​ന്നു.

സ്കൂ​ളി​ൽ അ​ധി​കൃ​ത​ർ ന​ട​ത്തി​യ കൗ​ൺ​സ​ലി​ങ്ങി​ലാ​ണ് പീ​ഡ​ന​വി​വ​രം പു​റ​ത്ത​റി​യു​ന്ന​ത്. തു​ട​ർ​ന്ന്, മാ​താ​പി​താ​ക്ക​ളു​ടെ നി​ർ​ദേ​ശാ​നു​സ​ര​ണം കു​ട്ടി ക​രു​നാ​ഗ​പ്പ​ള്ളി പൊ​ലീ​സി​ന് മൊ​ഴി ന​ൽ​കി. ക​രു​നാ​ഗ​പ്പ​ള്ളി ​ഇ​ൻ​സ്​​പെ​ക്ട​ർ വി. ​ബി​ജു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്.​ഐ ഷാ​ജി​മോ​ൻ, എ.​എ​സ്.​ഐ വേ​ണു​ഗോ​പാ​ൽ, സി.​പി.​ഒ​മാ​രാ​യ ഹാ​ഷിം, വൈ​ശാ​ഖ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ്​ ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ്​ ചെ​യ്തു.

Tags:    
News Summary - Youth arrested in POCSO case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.