അ​നി​ൽ,  സു​നി​ൽ, സു​രേ​ഷ്

താലൂക്ക് ആശുപത്രിയിൽ അതിക്രമം: മൂന്ന് പേർ അറസ്റ്റിൽ

കു​ണ്ട​റ: താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ അ​തി​ക്ര​മം കാ​ട്ടു​ക​യും ഡ്യൂ​ട്ടി ഡോ​ക്ട​റെ അ​സ​ഭ്യം പ​റ​യു​ക​യും ചെ​യ്ത കേ​സി​ൽ പ്ര​തി​ക​ളാ​യ മൂ​ന്നു​​പേ​ർ അ​റ​സ്റ്റി​ൽ. പേ​ര​യം പ​ട​പ്പ​ക്ക​ര മു​ന​മ്പ​ത്ത് കി​ഴ​ക്ക​തി​ൽ അ​നി​ൽ (44), കാ​ഞ്ഞി​ര​കോ​ട് ജി​ജി ഭ​വ​നി​ൽ സു​രേ​ഷ് (49), മു​ള​വ​ന ആ​ദി​ഷ് നി​വാ​സി​ൽ സു​നി​ൽ (52), എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

ക​ഴി​ഞ്ഞ ജ​നു​വ​രി 27ന് ​രാ​ത്രി​യാ​യി​രു​ന്നു സം​ഭ​വം. മു​റി​വേ​റ്റ് വ​ന്ന സു​നി​ലും സു​രേ​ഷും ത​മ്മി​ൽ ആ​ശു​പ​ത്രി​ക്ക് ഉ​ള്ളി​ൽ വാ​ക്ക് ത​ർ​ക്കം ഉ​ണ്ടാ​വു​ക​യും അ​ടി​പി​ടി​യി​ൽ ക​ലാ​ശി​ക്കു​ക​യും ചെ​യ്യു​ക​യാ​യി​രു​ന്നു. ക​ത്രി​ക​ക​ൾ എ​ടു​ത്ത് പ​ര​സ്പ​രം കു​ത്താ​ൻ ശ്ര​മി​ച്ച​ത്​ ത​ട​യാ​ൻ ശ്ര​മി​ച്ച ഡ്യൂ​ട്ടി ഡോ​ക്ട​റെ​യും ന​ഴ്സി​നെ​യും അ​സ​ഭ്യം പ​റ​യു​ക​യും കാ​ഷ്വാ​ലി​റ്റി ഉ​പ​ക​ര​ണ​ങ്ങ​ൾ ത​ക​ർ​ക്കു​ക​യും ചെ​യ്തു. ഇ​തേ​സ​മ​യം അ​നി​ൽ ചി​കി​ത്സ മു​റി​യു​ടെ ക​ത​ക് ച​വി​ട്ട് തു​റ​ന്ന് ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ക്കു​ക​യും ജീ​വ​ന​ക്കാ​രെ ക​യ്യേ​റ്റം ചെ​യ്യാ​ൻ ശ്ര​മി​ച്ചു എ​ന്നാ​ണ് കേ​സ്.

കു​ണ്ട​റ എ​സ്.​എ​ച്ച്.​ഒ.​വി. അ​നി​ൽ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്.​ഐ.​മാ​രാ​യ പി. ​കെ. പ്ര​ദീ​പ്, ശ്യാ​മ കു​മാ​രി, ബി​ൻ​സ് രാ​ജ്, സി.​പി.​ഒ​മാ​രാ​യ കൃ​ഷ്ണ​ദാ​സ്, മെ​ർ​വി​ൻ എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

Tags:    
News Summary - Trespass in Taluk Hospital: Three arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.