ഓച്ചിറ: വാഹനത്തെ ചൊല്ലിയുള്ള തർക്കത്തിൽ യുവാവിനെ വടിവാൾകൊണ്ട് വെട്ടിയ കേസിൽ പ്രതികൾ അറസ്റ്റിൽ. ആലപ്പാട് കുഴിത്തുറ മുതിരത്തയിൽ ശരത്ത് (32), ചങ്ങൻകുളങ്ങര ചാലുംപാട്ട് തെക്കേത്തറയിൽ അഖിൽ മോഹൻ (27) എന്നിവരാണ് ഓച്ചിറ പൊലീസിന്റെ പിടിയിലായത്.
ചങ്ങൻകുളങ്ങര സ്വദേശി അഖിലിനെയാണ് ഇവർ ആക്രമിച്ചത്. അഖിലിന്റെ സഹോദരൻ അമലിന്റെ പേരിലുള്ള വാഹനം സുജിത്ത് എന്ന വ്യക്തിക്ക് വാടകക്ക് നൽകിയിരുന്നു. അത് അമലിന്റെ സമ്മതമില്ലാതെ സുജിത്ത് ശരത്തിന് നൽകി.
വാഹനത്തിന്റെ വാടക കിട്ടാതായതിനെ തുടർന്ന് അഖിലും അമലും ചേർന്ന് വാഹനം തിരികെ കൊണ്ടു പോന്നു. ഈവിരോധത്തിൽ പ്രതികൾ വടിവാളും മറ്റുമായി വീടിന് സമീപമെത്തിയ ശേഷം അഖിലിനെ വെട്ടുകയായിരുന്നു.
കൂടെയുണ്ടായിരുന്ന ഭാര്യക്കും മർദനമേറ്റു. തുടർന്ന് പെപ്പർ സ്പ്രേ അടിച്ച് കാഴ്ച മറച്ച ശേഷം സ്ഥലത്ത് നിന്നും കടന്നു. ഓച്ചിറ പൊലീസ് സബ് ഇൻസ്പെക്ടർ നിയാസിന്റെ നേതൃത്തിൽ എസ്.സി.പി.ഒമാരായ അനു, അനി എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.