യുവാക്കളെ ആക്രമിച്ച കേസിൽ പ്രതികള്‍ പിടിയില്‍

യുവാക്കളെ ആക്രമിച്ച കേസിൽ പ്രതികള്‍ പിടിയില്‍

ഓ​ച്ചി​റ: യു​വാ​ക്ക​ളെ ആ​ക്ര​മി​ച്ച് പ​രി​ക്കേ​ല്‍പ്പി​ച്ച കേ​സി​ൽ പ്ര​തി​ക​ള്‍ പി​ടി​യി​ലായി. ഓ​ച്ചി​റ ക​ല്ലൂ​ർ മു​ക്കി​നു പ​ടി​ഞ്ഞാ​റ് വ​ശം വാ​ട​ക​ക്ക് താ​മ​സി​ക്കു​ന്ന അ​ന​ന്തു (29), പാ​യി​ക്കു​ഴി മ​നു ഭ​വ​ന​ത്തി​ല്‍ റി​നു (30), ഓ​ച്ചി​റ, ഷീ​ബ ഭ​വ​ന​ത്തി​ല്‍ ഷി​ബു​രാ​ജ് (31) എ​ന്നി​വ​രാ​ണ് ഓ​ച്ചി​റ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. കു​ല​ശേ​ഖ​ര​പു​രം സ്വ​ദേ​ശി​യാ​യ വി​നീ​ഷി​നെ​യും സു​ഹൃ​ത്ത് ബേ​ബി​യേ​യും ഇ​വ​ര്‍ ത​ട​ഞ്ഞ് നി​ര്‍ത്തി മാ​ര​ക​മാ​യി ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.

പ്ര​തി​ക​ൾ നി​ര​വ​ധി ക്രി​മി​ന​ല്‍ കേ​സു​ക​ളി​ല്‍ ഉ​ൾ​പ്പെ​ട്ട​വ​രാ​ണ്. ഓ​ച്ചി​റ പോ​ലീ​സ് ഇ​ന്‍സ്പെ​ക്ട​ര്‍ സു​ജാ​ത​ന്‍പി​ള്ള​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ എ​സ്.​ഐ സ​ന്തോ​ഷ്, എ​സ്.​സി.​പി.​ഒ രാ​ഹു​ല്‍, വൈ​ശാ​ഖ് എ​ന്നി​വ​ര​ട​ങ്ങി​യ പോ​ലീ​സ് സം​ഘ​മാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Tags:    
News Summary - Suspects arrested in case of attack on youth

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.