ഓച്ചിറ: ഗതാഗതത്തിന് തുറന്നുകൊടുത്ത വലിയഴീക്കൽ പാലം കാണാൻ വൻ ജനാവലി. ശനി, ഞായർ ദിവസങ്ങളിൽ സന്ദർശകരുടെ എണ്ണം വർധിച്ചു. വാഹനങ്ങൾ നിർത്തിയിട്ട് പാലത്തിൽനിന്ന് അസ്തമയം കാണാൻ ശ്രമിക്കുന്നത് ഗതാഗതക്കുരുക്കിന് കാരണമാകുന്നു.
പാലം കാണാൻ എത്തുന്നവരുടെ വാഹനങ്ങൾ തിരക്കിൽപ്പെട്ട് തമ്മിൽ ഉരയുന്നതും പതിവായി. പാലത്തിലൂടെ അഭ്യാസം നടന്നുന്ന ബൈക്ക് യാത്രക്കാരെ പോലും നിയന്ത്രിക്കാൻ പൊലീസ് ഇല്ല.
ശനിയാഴ്ച രാത്രിയിൽ പാലം കാണാൻ എത്തിയവരുടെ വാഹനം മറ്റൊരു കാറിൽ തട്ടിയെന്നാരോപിച്ച് കാർ തടഞ്ഞുനിർത്തി സ്ത്രീകൾ ഉൾപ്പെടെയുള്ളവരെ മർദിച്ചതായി പരാതിയുണ്ട്. കാൽനടയായും വാഹനങ്ങളിലും ആയി വലിയഴീക്കൽ പാലം കാണാൻ ദൂരെ സ്ഥലത്തുനിന്നുപോലും ആളുകൾ എത്തുന്നുണ്ട്. പ്രകൃതിഭംഗി വിഡിയോയിലും മൊബൈൽ ഫോണുകളിലും പകർത്തിയാണ് സന്ദർശകർ തിരികെപ്പോകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.