പാരിപ്പള്ളി: കോഴികളുടെയും കാലികളുടെയും മാലിന്യം നിരന്തരമായി ജലേസ്രാതസ്സായ തോട്ടിലേക്ക് തള്ളിക്കൊണ്ടിരുന്ന ഫാം ഉടമക്കെതിരെ വ്യാധിനിയന്ത്രണ നിയമപ്രകാരം ആരോഗ്യവകുപ്പ് കേസെടുത്തു. ചിറക്കര ഏറം തെക്ക് ഏറെക്കാലമായി ജോവിൻസ് എന്ന പേരിൽ ഫാം നടത്തിവരുന്ന യോഹന്നാൻ വിൻസൻറിനെതിരെയാണ് ആരോഗ്യവകുപ്പിെൻറ നിർദേശങ്ങൾ ലംഘിച്ചതിനെത്തുടർന്ന് കേസെടുത്തത്. ജലേസ്രാതസ്സുകൾ മലിനമാവുകയും സമീപത്തെ കിണറുകളിലെ ജലമടക്കം ഉപയോഗിക്കാൻ പറ്റാത്തവിധം മലിനമാകാൻ തുടങ്ങുകയും ചെയ്തതോടെ തോട്ടിലേക്ക് മാലിന്യം തള്ളാതെ മാലിന്യസംസ്കരണത്തിന് നടപടി സ്വീകരിക്കണമെന്ന് സമീപവാസികളും പൊതുപ്രവർത്തകരും ഉടമയോട് ആവശ്യപ്പെട്ടിരുന്നു.
നാട്ടുകാരുടെ പരാതിയെത്തുടർന്ന് നേരത്തെ പാരിപ്പള്ളി പൊലീസ് സ്ഥലം സന്ദർശിച്ച് ഇയാൾക്കെതിരെ കേസെടുക്കുകയും ആരോഗ്യവകുപ്പിന് റിപ്പോർട്ട് നൽകുകയും ചെയ്തിരുന്നു.
മാലിന്യങ്ങൾ സംസ്കരിക്കുന്നതിനോ നീക്കം ചെയ്യുന്നതിനോ ആവശ്യമായ അടിസ്ഥാനസൗകര്യങ്ങൾ ഇല്ലാത്ത സാഹചര്യത്തിൽ കോഴികളെ പൂർണമായും അവിടെനിന്ന് മാറ്റണമെന്ന് കാണിച്ച് ആരോഗ്യവകുപ്പ് നോട്ടീസ് നൽകിയിരുന്നു.
നോട്ടീസ് കാലാവധി കഴിഞ്ഞിട്ടും നിർദേശം പാലിക്കാത്തതിനെത്തുടർന്നാണ് ഡി.എം.ഒ യുടെ നിർദേശപ്രകാരം ആരോഗ്യവകുപ്പ് ജില്ല ടെക്നിക്കൽ അസിസ്റ്റൻറ് നാരായണെൻറ നേതൃത്വത്തിൽ ഫാമിലെത്തി ഉടമക്കെതിരെ കേസെടുത്തത്. പാരിപ്പള്ളി പൊലീസ്, ചിറക്കര പ്രാഥമികാരോഗ്യകേന്ദ്രം ജി.എച്ച്.ഐ മാരായ ജെ.എസ്. ഗോപകുമാർ, പി.വി. അജിത്ത്, ഹെൽത്ത് സൂപ്രണ്ട് ഇൻചാർജ് ബൈജു, ആശാവർക്കർ സുജിത എന്നിവരും സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.