പാരിപ്പള്ളി: കരിഞ്ചന്തയിൽ വിൽക്കാൻ ലോറിയിൽ കടത്തിക്കൊണ്ടുവന്ന 93 പാചകവാതക സിലിണ്ടറുകൾ പാരിപ്പള്ളിയിൽനിന്ന് പിടികൂടി. പാരിപ്പള്ളി മേഖല കേന്ദ്രീകരിച്ച് വ്യാപകമായി അനധികൃത സിലിണ്ടറുകൾ വിൽപന നടത്തുന്നതായി ജില്ല സപ്ലൈ ഓഫിസർ ജി.വി. മോഹൻകുമാറിന് രഹസ്യവിവരം ലഭിച്ചിരുന്നു.
ഇതിന്‍റെ അടിസ്ഥാനത്തിൽ കൊല്ലം താലൂക്ക് സപ്ലൈ ഓഫിസറുടെ നേതൃത്വത്തിൽ സ്പെഷൽ സ്ക്വാഡിനെ നിയമിച്ചു. ഇവർ നടത്തിയ മിന്നൽ പരിശോധനയിലാണ് സിലിണ്ടറുകൾ പിടിച്ചെടുത്തത്. സിലിണ്ടറുകൾ സമീപത്തെ ഗ്യാസ് ഏജൻസിയിലേക്ക് മാറ്റി. ലോറി പാരിപ്പള്ളി പൊലീസിന് കൈമാറി. കലക്ടർ, ജില്ല സപ്ലൈ ഓഫിസർ എന്നിവർക്ക് റിപ്പോർട്ട് നൽകുമെന്ന് താലൂക്ക് സപ്ലൈ ഓഫിസർ ഗോപകുമാർ അറിയിച്ചു. റേഷനിങ് ഇൻസ്പെക്ടർമാരായ ഉല്ലാസ്, രജനിദേവി, റിഞ്ജു ജോസഫ്, പ്രശാന്ത് എന്നിവർ ഉൾപ്പെട്ട സംഘമാണ് പരിശോധന നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.