പാരിപ്പള്ളി: പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ച കോവിഡ് രോഗി ചികിത്സ വൈകിയത് മൂലം മരിച്ചതായി പരാതി. പരവൂർ കൂനയിൽ പാറയിൽക്കാവിന് സമീപം പുതുവൽ പുത്തൻവീട്ടിൽ വാടകക്ക് താമസിച്ചുവന്ന പാരിപ്പള്ളി പള്ളിവിള അശ്വതിയിൽ ബാബുവാണ് (67) മരിച്ചത്. ശനിയാഴ്ച രാത്രി പതിനൊന്നോടെയാണ് ആശുപത്രിയിൽ എത്തിച്ചത്. ഓക്സിജൻ അളവ് കുറഞ്ഞതിനെ തുടർന്ന് അവശനിലയിലായിരുന്നു. രോഗാവസ്ഥയെക്കുറിച്ച് പൊഴിക്കര പ്രാഥമികാരോഗ്യകേന്ദ്രത്തിൽനിന്ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ മുൻകൂട്ടി അറിയിച്ചിരുന്നു. പരവൂർ നഗരസഭ ഏർപ്പെടുത്തിയ ആംബുലൻസിലാണ് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചത്. അവിടെ എത്തിയപ്പോഴേക്കും രോഗി കൂടുതൽ അവശനായി. കൊണ്ടുപോയ ആംബുലൻസിൽ ഓക്സിജൻ സിലിണ്ടർ ഉണ്ടായിരുന്നെങ്കിലും പ്രവർത്തനക്ഷമമായിരുന്നില്ലത്രെ.
മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിയ ശേഷം ബാബുവിനെ അകത്തേക്ക് പ്രവേശിപ്പിച്ച് അടിയന്തര ചികിത്സ നൽകാൻ വൈകിയെന്ന് ബന്ധുക്കൾ പറഞ്ഞു. എന്നാൽ ആംബുലൻസിൽ െവച്ചുതന്നെ ബാബു മരിെച്ചന്നാണ് മെഡിക്കൽ കോളജ് വൃത്തങ്ങൾ പറയുന്നത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പരേതയായ രാധാമണിയാണ് ബാബുവിെൻറ ഭാര്യ. മക്കൾ: ഷൈനി, ശ്യാംകുമാർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.