ആമ്പല്ലൂര്‍: പാലപ്പിള്ളി ജനവാസ മേഖലയില്‍ ഇറങ്ങിയ കാട്ടാനകളെ കണ്ട് ഭയന്നോടിയ തോട്ടം തൊഴിലാളിക്ക് വീണ് പരിക്ക്. പാലപ്പിള്ളി കാമ്പുറത്ത് ഷിഹാബിനാണ് (36) വീണ് തോളെല്ലിന് പരിക്കേറ്റത്. ഇയാള്‍ കൊടകരയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി.
വെള്ളിയാഴ്ച രാവിലെ ഏഴോടെയായിരുന്നു സംഭവം. ഇരുവശത്തേക്കുമായി ഓടിയ ആനകൾ രണ്ട് വീട്ടുമതിലുകൾ തകർത്തു. വേങ്ങാട്ടില്‍ ഇബ്രാഹിം, തെക്കേവളപ്പില്‍ ഷെറീഫ് എന്നിവരുടെ മതിലുകളാണ് തകര്‍ത്തത്. രണ്ട് ആനകളാണ് ജനവാസ മേഖലയിലേക്ക് ഇറങ്ങിയത്.
ആനകളെ പിന്നീട് ഒച്ചയെടുത്തും പടക്കം പൊട്ടിച്ചും നാട്ടുകാര്‍ തുരത്തുകയായിരുന്നു. ചിമ്മിനി, എച്ചിപ്പാറ പ്രദേശങ്ങളില്‍ കാട്ടാനകളിറങ്ങി നാശം വിതക്കാറുണ്ടെങ്കിലും പാലപ്പിള്ളി മേഖലയില്‍ അപൂര്‍വമാണെന്ന് നാട്ടുകാര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.