ചങ്ങനാശ്ശേരി: തദ്ദേശ തെരഞ്ഞെടുപ്പിെൻറ പ്രചാരണം അവസാന ലാപ്പിലായപ്പോള്‍ ചങ്ങനാശ്ശേരിയിലും പരിസരപ്രദേശങ്ങളിലും അനൗണ്‍സ്‌മെൻറ് പോരാട്ടം കൊഴുത്തു. യു.ഡി.എഫ്, എൽ.ഡി.എഫ്, എൻ.ഡി.എ, എസ്.ഡി.പി.ഐ, സ്വതന്ത്ര സ്ഥാനാർഥികളുടെ അനൗണ്‍സ്‌മെൻറുകള്‍ നിരത്തിലെ പോരാട്ടമായി മാറി. പാരഡിപാട്ടുകളുമായാണ് പ്രചാരണ പോരാട്ടം. ചങ്ങനാശ്ശേരിയില്‍ രാവിലെ തുടങ്ങിയ വിവിധ മുന്നണികളുടെ അനൗണ്‍സ്‌മെൻറുകള്‍ വൈകീട്ടുവരെ തുടര്‍ന്നു. പൊതുസമ്മേളനങ്ങളിലൂടെ നടത്തിയിരുന്ന പ്രസംഗങ്ങള്‍ക്ക് പകരം സ്ഥാനാര്‍ഥികളുടെ ഫേസ്ബുക്ക് ലൈവിലൂടെയുള്ള വോട്ട് അഭ്യർഥനയും അരങ്ങുതകര്‍ത്തു.
അനിമേഷന്‍ പോലെയുള്ള സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള അനൗണ്‍സ്‌മെൻറ്, വെര്‍ച്വല്‍ റാലി ഇവയും അവസാനഘട്ടത്തില്‍ സജീവമായി. കുടുംബ കണ്‍വെന്‍ഷനുകളും സ്ഥാനാര്‍ഥികള്‍ക്കുവേണ്ടിയുള്ള ഫോണ്‍ വിളികളും സ്ഥാനാര്‍ഥിയുടെ ശബ്ദസന്ദേശം അയക്കലും തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.