കോട്ടയം: കേരള ഹോട്ടൽ ആൻഡ് റസ്റ്റാറൻറ് അസോസിയേഷൻ കോവിഡ് ബാധിതരുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവരെ വേഗത്തിൽ കണ്ടെത്തുന്നതിന് ഉപകരിക്കുന്ന ക്യൂ ആർ കോഡ് സ്കാനിങ് സംവിധാനം ജില്ലയിലെ ഹോട്ടലുകളിൽ സജ്ജീകരിക്കും. ഹോട്ടലുകളുടെ പ്രവേശന കവാടത്തിന് സമീപം ക്യൂ ആർ കോഡ് പ്രദർശിപ്പിക്കും.
ഉപഭോക്താക്കൾക്ക് ഗൂഗിൾ പ്ലേ സ്റ്റോറിൽനിന്ന് ഡൗൺലോഡ് ചെയ്യുന്ന ക്യൂ ആർ കോഡ് സ്കാനർ ആപ്ലിക്കേഷൻ ഉപയോഗിച്ച് സ്കാൻ ചെയ്യാം. ആദ്യം സ്കാൻ ചെയ്യുമ്പോൾ പേര്, വിലാസം, ഫോൺ നമ്പർ തുടങ്ങിയ വിവരങ്ങൾ നൽകണം. പിന്നീട് അസോസിയേഷനിൽ ഉൾപ്പെട്ട ഏതു സ്ഥാപനം സന്ദർശിക്കുമ്പോഴും സ്കാൻ ചെയ്യുമ്പോൾ തന്നെ വിവരങ്ങൾ ഓൺലൈനിൽ ലഭ്യമാകും.
ഇങ്ങനെ ശേഖരിക്കുന്ന വിവരങ്ങൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് ഏതുസമയവും പരിശോധിക്കാം. ഉദ്യോഗസ്ഥർക്ക് ലോഗിൻ ചെയ്യുന്നതിനായി പ്രത്യേകം ക്യൂ ആർ കോഡും ഏർപ്പെടുത്തിയിട്ടുണ്ട്.
കോവിഡ് പോസിറ്റിവായവർ ഹോട്ടലുകളിൽ സന്ദർശനം നടത്തിയിട്ടുള്ളതായി സ്ഥിരീകരിച്ചാൽ അതേ സമയം, അവിടെയുണ്ടായിരുന്നവരെ കണ്ടെത്താൻ ഈ സംവിധാനം സഹായകമാകും.
കലക്ടർ എം. അഞ്ജന ക്യൂ ആർ കോഡിെൻറ പ്രകാശനം നിർവഹിച്ചു.
കേരള ഹോട്ടൽ ആൻഡ് റസ്റ്റാറൻറ് അസോസിയേഷൻ ജില്ല പ്രസിഡൻറ് കെ.കെ. ഫിലിപ്പുകുട്ടി ഏറ്റുവാങ്ങി.
അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡൻറ് മുഹമ്മദ് ഷറീഫ്, ജില്ല സെക്രട്ടറി എൻ. പ്രതീഷ്, ട്രഷറർ പി.എസ്. ശശിധരൻ, ആർ.സി. നായർ, അൻസാരി, വേണുഗോപാലൻ നായർ എന്നിവർ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.