ഈരാറ്റുപേട്ട: നിരവധി വിദ്യാർഥികളും വഴിയാത്രക്കാരും കടന്നുപോകുന്ന റോഡരികിലെ കാന അപകടഭീഷണിയാകുന്നു. പൂഞ്ഞാർ റോഡിൽ എം.ഇ.എസ് ജങ്ഷനിൽ ഗവ. മുസ്ലിം എൽ.പി സ്കൂളിനോട് ചേർന്നാണ് കാന രൂപപ്പെട്ടത്.
വിദ്യാർഥികൾ സ്ഥിരമായി യാത്രചെയ്യുന്ന വഴിയിൽ ഇത്തരത്തിലുള്ള കുഴി വലിയ ഭീഷണിയാണ്. പ്രദേശത്ത് ഉണ്ടായിരുന്ന കലുങ്ക് പൊളിഞ്ഞതിനെ തുടർന്നാണ് വലിയ കുഴി രൂപപ്പെട്ടത്. തുടക്കത്തിൽ ചെറുതായിരുന്നു. ശക്തമായ മഴയെ തുടർന്ന് മണ്ണ് ഒലിച്ച് പോയതാണ് കാന വലുതാകാൻ കാരണമായി പറയുന്നത്. ഇപ്പോൾ ഏകദേശം അഞ്ചടിയോളം താഴ്ചയുണ്ട്.
പ്രദേശം കാടുപിടിച്ചു കിടക്കുന്നതിനാൽ പലരും ഇവിടെ മാലിന്യം തള്ളാറുണ്ട്. ഇതിനോട് ചേർന്നാണ് ബസ് സ്റ്റോപ്പും ഉള്ളത്. യാത്രക്കാർ പുറത്തിറങ്ങുമ്പോൾ കുഴിയിൽ വീഴാനുള്ള സാധ്യതയുമുണ്ട്. അപകടം ഒഴിവാക്കാൻ അധികൃതർ ശ്രദ്ധിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.