ഈരാറ്റുപേട്ട: നഗരത്തിലും ഗ്രാമപ്രദേശങ്ങളിലും അടിക്കടിയുണ്ടാകുന്ന വൈദ്യുതിമുടക്കത്തിൽ പൊറുതിമുട്ടി ജനം. ഇടക്കൊന്നു മിന്നിയാൽ തിരികെവരാൻ മണിക്കൂറുകളുടെ കാത്തിരിപ്പാണ്. ചിലപ്പോൾ മിനിറ്റുകൾക്കുള്ളിൽ തുടർച്ചയായി വൈദ്യുതി മുടങ്ങും. ഒരുദിവസം ടൗണിൽ മാത്രം വൈദ്യുതി മുടങ്ങുന്നതു ഇരുപതിലേറെ തവണയാണ്. തുടർച്ചയായ വൈദ്യുതി മുടക്കത്തിൽ വലഞ്ഞിരിക്കുകയാണ് ജനം.
പകൽചൂടിൽ നഗരത്തിൽ കുനിന്മേൽ കുരൂവെന്നപോലെയാണ് വൈദ്യുതി മുടക്കം. സ്ഥാപനങ്ങളിൽ തുടർച്ചയായി ജോലിചെയ്യാൻ കഴിയാത്ത സ്ഥിതിയാണ്. നൂറുകണക്കിന് ആളുകളുടെ ജോലി മുടക്കിയും, വരുമാനം തടസ്സപ്പെടുത്തിയും മുന്നേറുന്ന വൈദ്യുതി മുടക്കത്തിനെതിരെ പ്രതിഷേധം ശക്തമാണ്.
തുടർച്ചയായുള്ള വൈദ്യുതിമുടക്കത്തിൽ വ്യാപാരികളും വലഞ്ഞു. ഇന്റർനെറ്റ് കഫേകൾ, സ്റ്റുഡിയോകൾ, കോൾഡ് സ്റ്റോറേജുകൾ, കൂൾബാറുകൾ, വർക്ക് ഷോപ്പുകൾ, വെൽഡിങ്, ലെയ്ത്ത്
വർക്ക് ഷോപ്പുകൾ തുടങ്ങി ഒട്ടേറെ സ്ഥാപനങ്ങളുടെ പ്രവർത്തനം അവതാളത്തിലായിരിക്കുകയാണ്. ഇലക്ട്രിക് ഉപകരണങ്ങൾ തകരാറിലാകുന്നതും പതിവാണ്. വൈകുന്നേരങ്ങളിലെ മിന്നലും ഇടിയും മഴയും കൂടിയാകുന്നതോടെ രാത്രിയും ഇരുട്ടിലാകും.
വൈദ്യുതി മുടക്കവും വോൾട്ടേജ് ക്ഷാമവും മൂലം പകൽ പമ്പിങ് നടക്കാത്തതിനാൽ ജലവിതരണപദ്ധതികളുടെ പ്രവർത്തനവും അവ താളത്തിലാണെന്ന് നാട്ടുകാർ പരാതിപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.