എരുമേലിയിലെ ശൗചാലയ മാലിന്യം സംസ്​കരണം ഏറ്റെടുത്ത്​ പഞ്ചായത്ത്

എ​രു​മേ​ലി : ദേ​വ​സ്വം ബോ​ർ​ഡ്​ എ​രു​മേ​ലി​യി​ൽ ഒ​രു​ക്കി​യി​രി​ക്കു​ന്ന 350 ശൗ​ചാ​ല​യ​ങ്ങ​ളി​ലെ മാ​ലി​ന്യ സം​സ്‌​ക​ര​ണ​ചു​മ​ത​ല ഏ​റ്റെ​ടു​ത്ത്​ പ​ഞ്ചാ​യ​ത്ത്.

ഇ​ത് സം​ബ​ന്ധി​ച്ച് ദേ​വ​സ്വം ബോ​ർ​ഡും എ​രു​മേ​ലി പ​ഞ്ചാ​യ​ത്തും ത​മ്മി​ൽ ധാ​ര​ണ​യാ​യെ​ന്ന് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്റ് മ​റി​യാ​മ്മ സ​ണ്ണി അ​റി​യി​ച്ചു. മൊ​ബൈ​ൽ സ്വീ​വേ​ജ് ട്രീ​റ്റ്മെ​ന്റ് പ്ലാ​ന്റ് ഉ​പ​യോ​ഗി​ച്ചാ​ണ് സം​സ്‌​ക​ര​ണം ന​ട​ത്തു​ക. ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ന സീ​സ​ണി​ന്റെ സ​മാ​പ​നം വ​രെ​യാ​ണ് ക​രാ​ർ. തീ​ർ​ഥാ​ട​ന കാ​ല​ത്ത് എ​രു​മേ​ലി​യി​ൽ ശൗ​ചാ​ല​യ മാ​ലി​ന്യം ജ​ല​സ്രോ​ത​സ്സു​ക​ളി​ൽ ക​ല​രു​ന്ന സാ​ഹ​ച​ര്യം ഉ​ണ്ടാ​ക​രു​തെ​ന്ന മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ന്റെ നി​ർ​ദേ​ശ​ത്തെ തു​ട​ർ​ന്നാ​ണ് സ്വീ​വേ​ജ് ട്രീ​റ്റ്മെ​ന്റ് പ്ലാ​ന്റ് സ​ജ്ജ​മാ​ക്കി​യ​ത്.

ക​ല​ക്ട​ർ ജോ​ൺ വി. ​സാ​മു​വ​ൽ, ത​ദ്ദേ​ശ സ്വ​യം ഭ​ര​ണ വ​കു​പ്പ് കോ​ട്ട​യം ജോ​യ​ന്റ് ഡ​യ​റ​ക്ട​ർ ബി​നു ജോ​ൺ, ശു​ചി​ത്വ മി​ഷ​ൻ ജി​ല്ല കോ​ഓ​ഡി​നേ​റ്റ​ർ ല​ക്ഷ്മി പ്ര​സാ​ദ് എ​ന്നി​വ​ർ എ​രു​മേ​ലി​യി​ൽ യോ​ഗം ചേ​ർ​ന്ന് സ്ഥി​തി വി​ല​യി​രു​ത്തി​യി​രു​ന്നു.

ഇ​തി​നി​ടെ, തീ​ർ​ഥാ​ട​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ രൂ​പ​വ​ത്​​ക​രി​ച്ചി​രി​ക്കു​ന്ന എ​ൻ​ഫോ​ഴ്സ്മെ​ന്റ് സ്‌​ക്വാ​ഡ് 174 ഓ​ളം സ്ഥാ​പ​ന​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി.

ഇ​തി​ൽ ശു​ചി​ത്വ പാ​ല​ന​ത്തി​ൽ വീ​ഴ്ച​വ​രു​ത്തി​യ ഒ​മ്പ​ത് സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ഇ​വ പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് നി​ർ​ദേ​ശി​ച്ച് നോ​ട്ടീ​സ് ന​ൽ​കി​യ​താ​യും ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്‌ സെ​ക്ര​ട്ട​റി പി.​എ മ​ണി​യ​പ്പ​ൻ അ​റി​യി​ച്ചു.

Tags:    
News Summary - The panchayat has taken over the disposal of toilet waste in Erumeli

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.