കടുത്തുരുത്തി: കടുത്തുരുത്തി ടൗൺ ബൈപാസ് റോഡിെൻറ വികസന പ്രവർത്തനങ്ങൾ നടപ്പാക്കുന്നതോടൊപ്പം വെള്ളപ്പൊക്ക പ്രശ്നങ്ങൾ പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് പരിശോധനക്കായി മോൻസ് ജോസഫ് എം.എൽ.എയുടെ സാന്നിധ്യത്തിൽ ഇറിഗേഷൻ-പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥ സംഘം സ്ഥലം സന്ദർശിച്ച് ചർച്ച നടത്തി.
കടുത്തുരുത്തി സമാന്തരപാതക്ക് വേണ്ടി വലിയ തോടിന് കുറുകെ നിർമിക്കുന്ന പാലത്തിെൻറ സ്പാനുകൾക്കുശേഷം കരഭൂമിയിൽ വെള്ളം ഒഴുകാവുന്ന വിധത്തിൽ ഒരു ലാൻഡ് സ്പാൻ കൂടി നിർമിക്കാൻ തീരുമാനിച്ചതായി മോൻസ് ജോസഫ് എം.എൽ.എ വ്യക്തമാക്കി. വെള്ളപ്പൊക്ക പ്രതിസന്ധി ഒഴിവാക്കുന്നതിന് സാധ്യമായ എല്ലാ മുൻകരുതലുകളും സ്വീകരിക്കുമെന്ന് ഉദ്യോഗസ്ഥ സംഘവും ഉറപ്പുനൽകി.
കടുത്തുരുത്തി വലിയ തോടും, ചുള്ളി തോടും ചളിയും മണ്ണും നീക്കം ചെയ്ത് നീരൊഴുക്ക് സുഗമമാക്കുന്നതിനുള്ള പുതിയ പ്രോജക്ടിന് രൂപം നൽകും. ഇക്കാര്യങ്ങൾ സംബന്ധിച്ച് നിവേദനം സമർപ്പിച്ചിരുന്ന വ്യാപാരി വ്യവസായി ഏകോപന സമിതി കടുത്തുരുത്തി യൂനിറ്റ് ഭാരവാഹികളായ ജോണി കടപ്പൂരാൻ, സാനിച്ചൻ കണിയാംപറമ്പിൽ, ജോസ് കോട്ടായിൽ തുടങ്ങിയവരും ചർച്ചയിൽ പങ്കെടുത്തു. ഏതാനും മാസങ്ങൾക്കുള്ളിൽ കടുത്തുരുത്തി സമാന്തര പാതയുടെ നിർമാണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കാൻ കഴിയുമെന്ന് മോൻസ് ജോസഫ് എം.എൽ.എ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.