കടുത്തുരുത്തി: സി.പി.എം ബ്രാഞ്ച് സെക്രട്ടറിയെ വണ്ടിയിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമം. പരിക്കേറ്റ വിളയംകോട് ബ്രാഞ്ച് സെക്രട്ടറി കദളിക്കാട്ടിൽ ബിജു രക്ഷപ്പെട്ടത് തലനാരിഴക്ക്.
ഞായറാഴ്ച പുലർച്ച അഞ്ചേമുക്കാലോടെ വിളയംകോട് ജങ്ഷനിലാണ് സംഭവം. ബിജു എറണാകുളത്തെ ജോലിസ്ഥലത്തേക്ക് ബൈക്കിൽ പോകവേ പിന്നാലെ മറ്റൊരു ബൈക്കിലെത്തിയ ക്രിമിനൽകേസ് പ്രതിയായ വിളയംകോട് പാലക്കുന്നേൽ സജിയാണ് ആക്രമിച്ചത്. ബിജു സഞ്ചരിച്ച ബൈക്ക് ഇടിച്ചുവീഴ്ത്തിയ ശേഷം മാരകമായി ആക്രമിക്കുകയായിരുന്നു.
ബഹളംകേട്ട് സമീപത്ത് റബർ ടാപ്പിങ്ങുകാർ ഓടിയെത്തിയപ്പോൾ ബിജുവിനെ ഓടയിലേക്ക് തള്ളിയിട്ടശേഷം സജി ബൈക്കിൽ രക്ഷപ്പെട്ടു. മാരകായുധങ്ങളും സജിയുടെ കൈവശമുണ്ടായിരുന്നു. പരിക്കേറ്റ ബിജുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവത്തിൽ പൊലീസ് കേെസടുത്തു. ഞീഴൂരിലെയും സമീപ പ്രദേശങ്ങളിലുമായി പത്തോളം ക്രിമിനൽ കേസുകളിലെ പ്രതിയാണ് സജി. ഞീഴൂരിൽ ഒരാളെ കാറിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലും പെട്രോൾ ബോംബ് എറിഞ്ഞകേസിലും ഇയാൾ പ്രതിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.