കടുത്തുരുത്തി: കുട്ടനാട്, അപ്പർ കുട്ടനാട് പുഞ്ചപ്പാടങ്ങളിലെ വിവിധയിടങ്ങളിൽ ആയിരക്കണക്കിന് ടൺ നെല്ല് മില്ലുടമകൾ ഏറ്റെടുക്കാതെ കൂട്ടിയിട്ടിരിക്കുന്നു. സർക്കാറും സപ്ലൈകോയും തികഞ്ഞ അനാസ്ഥയാണ് കാട്ടുന്നത്.
കനത്ത വേനൽമഴയും 27 ന് തണ്ണീർമുക്കം ബണ്ടിെൻറ ഷട്ടറുകൾ തുറക്കുന്നതും മൂലം നെല്ല് നശിച്ചുപോകുമെന്ന ആശങ്കയിലാണ് കർഷകർ. കുത്തരി സപ്ലൈകോ ഏറ്റെടുക്കാതെ കെട്ടിക്കിടക്കുന്നതുമൂലം ഇനിയും കൂടുതൽ നെല്ല് സംഭരിക്കാൻ ഗോഡൗണുകൾക്ക് സംഭരണശേഷിയിെല്ലന്നാണ് മില്ലുടമകൾ പറയുന്നത്. ഈ സാഹചര്യത്തിൽ പൂട്ടിയിട്ട സ്കൂളുകൾ താൽക്കാലിക ഗോഡൗണുകളാക്കി നെല്ല് സംഭരണം ഊർജിതപ്പെടുത്തണമെന്ന് കുട്ടനാട് സംയുക്ത സമിതിയോഗം ആവശ്യപ്പെട്ടു.
സമിതി ചെയർമാൻ കെ.ഗുപ്തൻ അധ്യക്ഷത വഹിച്ചു. കൺവീനർ ഡോ. കെ.ടി. െറജികുമാർ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻമാരായ കെ.എം. പൂവ്, എൻ.കെ. കുമാരൻ, ജോ. കൺവീനർ പി.സി. ബേബി, കമ്മിറ്റി അംഗങ്ങളായ കെ.കെ. മണിലാൽ, പ്രവീൺ കെ. മോഹൻ, കെ.കെ. രവി തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.