കടുത്തുരുത്തി: ഷാപ്പിലെ തർക്കം പറഞ്ഞുതീർക്കാൻ എത്തിയ യുവാവിനെ വെട്ടിപ്പരിക്കേൽപിച്ച സംഭവത്തിൽ രണ്ട് പ്രതികൾ അറസ്റ്റിലായി. കല്ലറ മുണ്ടാർപാറയിൽ ശ്രീകാന്ത് (24), അരുൺകുമാർ (മുത്ത് 30) എന്നിവരെയാണ് കടുത്തുരുത്തി പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസമായിരുന്നു കേസിനാസ്പദമായ സംഭവം.
നീണ്ടൂർ മുണ്ടാറിലെ ഷാപ്പിൽ പ്രതികളും പ്രദേശവാസികളുമായി തർക്കമുണ്ടായി. പറഞ്ഞുതീർക്കാൻ എത്തിയ യുവാക്കളുമായി പ്രതികൾ ഷാപ്പിനുള്ളിൽെവച്ച് ഏറ്റുമുട്ടി. ഇവിടെവെച്ച് പ്രതികൾക്ക് മർദനമേറ്റു. അവിടെനിന്ന് കടന്ന ശ്രീകാന്തും അരുണും ബന്ധുക്കൾക്കും സഹോദരങ്ങൾക്കുമൊപ്പം മറ്റൊരു സ്ഥലത്തെത്തി, ഷാപ്പിൽ ഏറ്റുമുട്ടിയ യുവാക്കളിലൊരാളായ അഖിലിനെ വഴിയിൽ തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നു.
വടിവാൾ ഉപയോഗിച്ച് വെട്ടുന്നതിനിെട അക്രമിസംഘത്തിലുള്ള ഒരാൾക്കും വെട്ടേറ്റു. ഇയാളുടെ വലതുകൈയിലും വലതു കാലിലും വെട്ടേറ്റിരുന്നു. ആശുപത്രിയിൽ എത്തിയെങ്കിലും ബൈക്കിൽനിന്ന് വീണ് പരിക്കേറ്റതാെണന്നാണ് അറിയിച്ചത്. സംശയം തോന്നിയ ആശുപത്രി അധികൃതർ പൊലീസിൽ അറിയിച്ചു.
തുടർന്ന് അന്വേഷണം നടത്തിയ കടുത്തുരുത്തി എസ്.ഐ ടി.എസ്. റെനീഷിെൻറ നേതൃത്വത്തിൽ പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇൻസ്പെക്ടർ ബി. ഗോപകുമാർ, ഗ്രേഡ് എസ്.ഐ സജി രാംദാസ്, സി.പി.ഒ സനൽകുമാർ എന്നിവർ ചേർന്നാണ് പിടികൂടിയത്. നിരവധി ക്രിമിനൽ കേസിൽ പ്രതികളാണ് ഇരുവരുമെന്ന് പൊലീസ് അറിയിച്ചു. 2017ൽ കാപ്പ അടക്കമുള്ള കേസ് ചുമത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.