മുണ്ടക്കയം: മണിമലയാറ്റിലെ ജലനിരപ്പ് ഉയർന്നിട്ടും വെള്ളനാടിയിൽ സ്ഥാപിച്ചിരിക്കുന്ന ഷട്ടറുകൾ തുറക്കുവാൻ നടപടിയില്ലാത്തത് മേഖലയിൽ അപകടഭീഷണി ഉയർത്തുന്നു. വേനൽക്കാലത്ത് ജലം സംഭരിക്കാൻ സ്ഥാപിച്ച ഷട്ടറുകളാണ് മഴക്കാലമായിട്ടും തുറക്കാത്തത്. ഇതുമൂലം കോസ്വേ ജങ്ഷൻ മുതൽ വെള്ളനാടി ചെക്ക് ഡാം വരെയുള്ള അരക്കിലോമീറ്ററോളം ദൂരത്തിൽ മണിമലയാറ്റിൽ ജലനിരപ്പ് ഉയർന്നുനിൽക്കുകയാണ്. ഒരു മഴപെയ്താൽ പോലും കോസ്വേക്ക് സമീപമുള്ള വ്യാപാരസ്ഥാപനങ്ങളിലും മുപ്പത്തിനാലാം മൈൽ-എരുമേലി റോഡിലും വെള്ളം ഇരച്ചുകയറും.
ചെക്ക്ഡാമിന്റെ ഷട്ടറുകൾ അടഞ്ഞുകിടക്കുന്നത് മാലിന്യവും മണലും വന്നടിയാനും കാരണമാകുന്നു. മണൽ അടിഞ്ഞ് സംരക്ഷണശേഷിയുടെ പകുതിഭാഗം നിറഞ്ഞ അവസ്ഥയിലാണ്. ചെറിയ മഴയത്തുപോലും ഇത് മണിമലയാറ്റിൽ ജലനിരപ്പ് ഉയരുവാൻ കാരണമാകും. മുൻ വർഷങ്ങളിൽ മഴക്കാലം ആരംഭിക്കുമ്പോൾ തന്നെ ചെക്ക് ഡാമിന്റെ ഷട്ടറുകൾ നീക്കി ജലനിരപ്പ് താഴ്ത്താറുണ്ട്. പരിസരപ്രദേശത്തെ വീടുകളിൽ വെള്ളം കയറുമെന്നതിനാൽ അടിയന്തര നടപടിക്കായി കാത്തിരിക്കുകയാണ് പ്രദേശവാസികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.