പാലാ: വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നോടെ വീശിയടിച്ച കാറ്റില്‍ കരൂര്‍ ഭാഗത്ത് നാശനഷ്ടം. നിരവധി റബര്‍ മരങ്ങളും തേക്ക്, പ്ലാവ്, ആഞ്ഞിലി തുടങ്ങിയവയും ഒടിഞ്ഞുവീണു. കൂന്താനത്ത് ടോമി, കൂന്താനത്ത് അലക്സ്, ഞാവള്ളിപുത്തന്‍പുര ഇമ്മാനുവല്‍, പറമുണ്ടയില്‍ ജയിംസ്, കൂന്താനത്ത് ബോബന് എന്നിവരുടെ റബര്‍ മരങ്ങളാണ് നിലംപതിച്ചത്. കരൂര്‍-പയപ്പാര്‍ റോഡിലേക്കും മരം വീണു. വൈദ്യുതി ലൈനുകളുടെ മുകളിലേക്ക് മരം ഒടിഞ്ഞു വീണതിനാല്‍ പ്രദേശത്ത് വൈദ്യുതി തടസവും നേരിട്ടു. അഗ്നിശമന സേന സ്ഥലത്തെത്തി മരങ്ങള്‍ മുറിച്ചുമാറ്റി. പഞ്ചായത്തംഗം ലിന്റണ് ജോസഫ്, വില്ലേജ് ഓഫിസര്‍ ബിനോയി സെബാസ്റ്റ്യന്‍, റവന്യൂ ഉദ്യോഗസ്ഥര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലം സന്ദര്‍ശിച്ച് നാശനഷ്ടം വിലയിരുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.