തലയോലപ്പറമ്പ്: ലോറികളിൽ പൂഴി മണ്ണും പാറപ്പൊടിയും മൂടാതെ കൊണ്ടുപോകുന്നത് അപകടഭീതി പരത്തുന്നു.
പൂഴിമണ്ണും പാറപ്പൊടിയും പാതയോരത്ത് വീഴുന്നത് ഇരുചക്ര വാഹനങ്ങൾ തെന്നിവീഴാനിടയാക്കുന്നു. ഇതുമൂലം പൊടിശല്യവും രൂക്ഷമാണ്.
തലയോലപ്പറമ്പ് സിലോൺകവല മുതൽ വൈക്കം വല്ലകം സബ് സ്റ്റേഷൻവരെയും പൊതി മുതൽ തലയോലപ്പറമ്പ് പള്ളിക്കവല വരെയുമാണ് പൂഴിമണ്ണും പാറപ്പൊടിയും കൂടുതൽ വീണിട്ടുള്ളത്. കാൽനടക്കാരുടെയും ഇരുചക്രവാഹന യാത്രികരുടെയും കണ്ണിൽ മണ്ണും പാറപ്പൊടിയും വീഴുന്നത് പതിവാണെന്ന് നാട്ടുകാർ ആരോപിക്കുന്നു. തലയോലപ്പറമ്പ് സ്വകാര്യ ബസ് സ്റ്റാൻഡിന് മുന്നിൽ കഴിഞ്ഞ ദിവസം കനത്ത തോതിൽ പൂഴിമണ്ണുവീണു.
സ്റ്റാൻഡിലേക്ക് ബസുകൾ വരുമ്പോൾ പൂഴിമണ്ണ് കാറ്റിൽ പാറുന്നത് യാത്രക്കാരെയും ദുരിതത്തിലാക്കുകയാണ്. പ്രദേശവാസികൾ എതിർപ്പുമായി എത്തുകയും അധികൃതരോട് പരാതിപ്പെടുകയും ചെയ്തിട്ടും നടപടിയില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.