തലയോലപ്പറമ്പ്: മറവന്തുരുത്ത് പഞ്ചായത്തിലെ പാടശേഖരങ്ങള്‍ വീണ്ടും ഭൂമാഫിയയുടെ പിടിയില്‍. കടൂക്കര പ്രദേശത്ത് ഏക്കര്‍ കണക്കിന് പാടശേഖരമാണ് മണ്ണിട്ടുനികത്തുന്നത്.
നീര്‍ത്തട തണ്ണീര്‍ത്തട പരിധിയില്‍ വരുന്ന തരിശുപാടമാണ് വിലയ്ക്കു വാങ്ങി ലോഡ് കണക്കിന് പൂഴിയും കെട്ടിടാവശിഷ്ടവും കൊണ്ടുവന്ന് നികത്തുന്നത്. 50 സെന്റോളം നികത്തി കഴിഞ്ഞു. വന്‍കിട കമ്പനികളാണ് വലിയതോതില്‍ പാടശേഖരങ്ങള്‍ വാങ്ങി കൂട്ടിയിരിക്കുന്നത്. ഒരാഴ്ചയോളമായി ഇത്തരത്തില്‍ പാടം നികത്തിയിട്ടും അധികൃതരുടെ ഭാഗത്തുനിന്ന് നടപടിയുണ്ടായിട്ടില്ല. അടിയന്തര ഇടപെടല്‍ നടത്തണമെന്ന് സി.പി.ഐ കടൂക്കര ബ്രാഞ്ച് കമ്മിറ്റി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.