നിലവില്‍ നിര്‍മാണത്തിലുള്ളതും ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ് ലഭിച്ചിട്ടില്ലാത്തതുമായ പദ്ധതികളും വരാന്‍പോകുന്ന പദ്ധതികളും രജിസ്റ്റര്‍ ചെയ്യണം.
2017 േമയ് ഒന്നിന് മുമ്പ് ഒക്യുപ്പന്‍സി സര്‍ട്ടിഫിക്കറ്റ് ലഭിച്ച പ്രോജക്ടുകള്‍ ഈ നിയമത്തിെൻറ പരിധിയില്‍ വരില്ല. പ്രോജക്ട് രജിസ്റ്റര്‍ ചെയ്യുമ്പോള്‍ പറയുന്ന വസ്തുതകള്‍ മാത്രമേ പരസ്യങ്ങളില്‍ കൊടുക്കാന്‍ പാടുള്ളൂ. എല്ലാവിധ പരസ്യങ്ങളിലും റെറയിലെ രജിസ്ട്രേഷന് നമ്പര്‍ ഉണ്ടായിരിക്കണം.
ഫ്ലാറ്റുകളുെടയും അപ്പാര്ട്മെൻറുകളുെടയും ബില്‍റ്റ് ഏരിയ, കാര്‍പറ്റ് ഏരിയ, പാര്‍ക്കിങ് ഇടം, ഗാേരജ് തുടങ്ങി എല്ലാ കാര്യങ്ങള്‍ക്കും കൃത്യമായ നിര്‍വചനം ഇതിലുണ്ട്. ഉപഭോക്താക്കളുടെയും ബില്ഡര്മാരുെടയും െഡവലപ്പര്മാരുെടയും പരാതി സ്വീകരിക്കാനും പരിഹരിക്കാനും റെറക്ക് അധികാരമുണ്ട്. ഇരുകൂട്ടെരയും ഒരുപോലെ പരിഗണിച്ചുള്ള പരാതി പരിഹാരമായിരിക്കും നടപ്പാക്കുക.
റിയല്‍ എസ്റ്റേറ്റ് ഇടപാടുകളുമായി ബന്ധപ്പെട്ട് വിവിധ മേഖലകളിൽ പ്രവര്‍ത്തിക്കുന്നവര്‍ക്കും തദ്ദേശ സ്ഥാപന ഉദ്യോഗസ്ഥര്‍ക്കുമായി അതോറിറ്റി കോട്ടയത്ത് ബോധവത്കരണ പരിപാടി നടത്തി. ചെയര്മാന് പുറമെ അംഗങ്ങളായ അഡ്വ. പ്രീതാ മേനോന്, എം.പി. മാത്യൂസ്, സെക്രട്ടറി വൈ. ഷീബാറാണി എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.