കോഴിക്കോട്: ഒരാഴ്ചയായി ദുരിതംവിതച്ച് പെയ്ത മഴക്ക് ശമനമായി. ജില്ലയിൽ നിലവില്‍ കോഴിക്കോട് താലൂക്കില്‍ മാത്രമാണ് ദുരിതാശ്വാസ ക്യാമ്പ് പ്രവര്‍ത്തിക്കുന്നത്. മൂന്നു ക്യാമ്പുകളിലായി 18 പേരാണുള്ളത്. പന്നിയങ്കര വില്ലേജിലെ ജി.എല്‍.പി.എസ് കപ്പക്കല്‍, ചേവായൂര്‍ വില്ലേജിലെ ജി.എച്ച്.എസ് എന്‍.ജി.ഒ ക്വാര്‍ട്ടേഴ്സ്, മാവൂര്‍ വില്ലേജിലെ കച്ചേരിക്കുന്ന് അംഗൻവാടി എന്നിവിടങ്ങളിലാണ് ഇപ്പോൾ ക്യാമ്പുകൾ പ്രവര്‍ത്തിക്കുന്നത്. കൊയിലാണ്ടി വലിയമങ്ങാട് കഴിഞ്ഞ ദിവസം കടലില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. പുതിയപുരയില്‍ അനൂപിന്റെ മൃതദേഹമാണ് ഫിഷിങ് ഹാര്‍ബറിനടുത്തുള്ള ഉപ്പാലക്കല്‍ ക്ഷേത്രപരിസരത്തുനിന്ന് കണ്ടെത്തിയത്. വ്യാഴാഴ്ച രാത്രിയിലുണ്ടായ കടലേറ്റത്തിനിടയില് തോണിക്കരികില്‍ നില്‍ക്കുകയായിരുന്ന മത്സ്യത്തൊഴിലാളിയായ അനൂപ് ശക്തമായ തിരമാലകളില്‍പെട്ട് കടലില്‍ അകപ്പെടുകയായിരുന്നു.
കൊയിലാണ്ടി താലൂക്കിലെ പേരാമ്പ്ര വില്ലേജില്‍ ഉള്‍പ്പെട്ട കുന്നിയുള്ളപറമ്പില് തങ്കയുടെ വീടിനു മുകളില്‍ മരം വീണ് വീട് ഭാഗികമായി തകർന്നു. വടകര താലൂക്കില്‍ മൂന്നു വീടുകള്‍ ഭാഗികമായി തകര്‍ന്നു. വീട്ടുകാരെ ബന്ധുവീട്ടിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. പുറമേരിയില്‍ ശിശുമന്ദിരത്തിന്റെ കിണര്‍ ഇടിഞ്ഞുതാഴ്ന്നു. ജില്ലയില്‍ കണ്ട്രോള് റൂമുകള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നുണ്ട്. 1077 ആണ് ടോള്‍ ഫ്രീ നമ്പര്‍. കലക്ടറേറ്റിലെ കണ്ട്രോള് റൂം നമ്പര്‍: 0495 2371002, കോഴിക്കോട് താലൂക്ക്: 0495 2372967, താമരശ്ശേരി താലൂക്ക്: 0495 -2224088, വടകര താലൂക്ക്: 0496 2520361, കൊയിലാണ്ടി താലൂക്ക്: 0496 2623100.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.