കോഴിക്കോട്: വൈരം പ്രചരിപ്പിക്കുന്ന കാലത്ത് മതവും ജാതിയും നോക്കാതെ വെള്ളിയാഴ്ച പള്ളിയിൽ ജുമുഅ നമസ്കാരത്തിനൊന്നിച്ച് സൗഹൃദ സംഗമം. കോഴിക്കോട് മാവൂർ റോഡ് മസ്ജിദ് ലുഅ് ലുഅിലാണ് സ്നേഹസംഗമം നടന്നത്. ഖുതുബക്കും നമസ്ക്കാരത്തിനും ഒന്നിച്ചിരുന്ന ശേഷം സൗഹൃദം പങ്കിട്ട് ഒരുമയുടെ സന്ദേശം നൽകിയാണ് മത, രാഷ്ടീയ, സാംസ്കാരിക നേതാക്കളടക്കമുള്ളവർ പിരിഞ്ഞത്. നല്ല വിശ്വാസിക്ക് മാത്രമേ നല്ല മതേതരവാദിയാവാൻ കഴിയൂവെന്ന് സ്േനഹസംഗമത്തിൽ എം.കെ. രാഘവൻ എം.പി പറഞ്ഞു. മതമൈത്രി ഊട്ടിയുറപ്പിക്കാൻ എല്ലാവർക്കും ബാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അബദ്ധവാക്കുകൾ ഉപേക്ഷിച്ച് സ്നേഹസ്വരങ്ങൾ ഉൾക്കൊണ്ട് മുന്നേറണമെന്ന് നടക്കാവ് സെൻറ് മേരീസ് ഇംഗ്ലീഷ് ചർച്ച് വികാരി ഫാ. കെ.പി. എബിൻ പറഞ്ഞു. മനുഷ്യനെ മനുഷ്യനായി കാണുേമ്പാൾ ദൈവരാജ്യം പൂർണമാവുമെന്നും അദ്ദേഹം പറഞ്ഞു. സ്വന്തം വിശ്വാസങ്ങളെ മുറുകെപിടിക്കുമ്പോഴും മറ്റു മതങ്ങളെ ബഹുമാനിക്കാനും ആദരിക്കാനും എല്ലാവർക്കും കഴിയണമെന്ന് പ്രാർഥനക്ക് നേതൃത്വം നൽകിയ ജമാഅത്തെ ഇസ്ലാമി സംസ്ഥാന അസി. അമീർ പി. മുജീബ് റഹ്മാൻ പറഞ്ഞു. ടി.കെ. മാധവൻ, എ. സജീവൻ, അഭിലാഷ് മോഹൻ, ജോഷി സേവ്യർ, എം.പി. വേലായുധൻ, പി.ടി. നാസർ എന്നിവരും സംസാരിച്ചു. ജമാഅത്തെ ഇസ്ലാമി സിറ്റി പ്രസിഡൻറ് ഫൈസൽ പൈങ്ങോട്ടായി സ്വാഗതവും പള്ളി കമ്മിറ്റി സെക്രട്ടറി പി.എൻ. അലി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.