കാ​ത്ത് ലാ​ബ് അ​ട​ച്ചി​ട്ടി​ട്ട് എ​ട്ടു​മാ​സം; കാ​ത്തി​രി​പ്പ് തീ​രു​മോ?

കോ​ഴി​ക്കോ​ട്: ജി​ല്ല ജ​ന​ൽ (ബീ​ച്ച്) ആ​ശു​പ​ത്രി​യി​ൽ കാ​ത്ത് ലാ​ബ് പൂ​ട്ടി​യി​ട്ട് എ​ട്ടു​മാ​സം പി​ന്നി​ട്ടെ​ങ്കി​ലും തു​റ​ക്കാ​ൻ ഒ​രു ന​ട​പ​ടി​യു​മി​ല്ല. ഹൃ​ദ​യ ശ​സ്ത്ര​ക്രി​യ​ക്കു​ള്ള സ്റ്റ​ന്‍റ്, അ​നു​ബ​ന്ധ ഉ​പ​ക​ര​ണ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്ത ഇ​ന​ത്തി​ൽ ല​ഭി​ക്കാ​നു​ള്ള കു​ടി​ശ്ശി​ക ല​ഭി​ക്കാ​താ​യ​തോ​ടെ ക​മ്പ​നി​ക​ൾ വി​ത​ര​ണം നി​ർ​ത്തി​വെ​ച്ച​താ​ണ് കാ​ത്ത് ലാ​ബ് പ്ര​വ​ർ​ത്ത​നം പൂ​ർ​ണ​മാ​യും ത​ട​സ്സ​പ്പെ​ടാ​ൻ കാ​ര​ണം. മാ​സ​ത്തി​ൽ 100ല​ധി​കം ഹൃ​ദ​യ ശ​സ്ത്ര​ക്രി​യ​ക​ൾ ന​ട​ത്തി​യി​രു​ന്ന ലാ​ബി​ന്‍റെ പ്ര​വ​ർ​ത്ത​നം ത​ട​സ്സ​പ്പെ​ട്ട​തോ​ടെ തീ​ര​ദേ​ശ​വാ​സി​ക​ള​ട​ക്ക​മു​ള്ള സാ​ധാ​ര​ണ​ക്കാ​ർ​ക്ക് ചി​കി​ത്സ നി​ഷേ​ധി​ക്ക​പ്പെ​ടു​ക​യാ​ണ്.

സ്റ്റ​ന്‍റ് ന​ൽ​കി​യ ഇ​ന​ത്തി​ൽ ക​ഴി​ഞ്ഞ ഡി​സം​ബ​ർ 31 വ​രെ ല​ഭി​ക്കാ​നു​ള്ള കു​ടി​ശ്ശി​ക മൂ​ന്ന​ര​ക്കോ​ടി ക​ട​ന്ന​തോ​ടെ​യാ​ണ് ക​മ്പ​നി​ക​ൾ വി​ത​ര​ണം നി​ർ​ത്തി​വെ​ച്ച​ത്. കു​ടി​ശ്ശി​ക ല​ഭി​ച്ചി​ല്ലെ​ങ്കി​ൽ ഏ​പ്രി​ൽ ഒ​ന്നു​മു​ത​ൽ വി​ത​ര​ണം നി​ർ​ത്തി​വെ​ക്കു​മെ​ന്ന് കാ​ണി​ച്ച് വി​ത​ര​ണ​ക്കാ​ർ ഇ​ക്ക​ഴി​ഞ്ഞ മാ​ർ​ച്ച് ഒ​ന്നി​ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ​ക്ക് പ​രാ​തി ന​ൽ​കി​യി​രു​ന്നു.

വി​ത​ര​ണം നി​ർ​ത്തി​വെ​ച്ചി​ട്ട് ഒ​മ്പ​തു​മാ​സം പി​ന്നി​ട്ടെ​ങ്കി​ലും ര​ണ്ടു കോ​ടി രൂ​പ കു​ടി​ശ്ശി​ക ഇ​ന​ത്തി​ൽ ഇ​നി​യും ക​മ്പ​നി​ക​ൾ​ക്ക് ന​ൽ​കാ​നു​ണ്ട്. ഒ​ന്ന​ര​ക്കോ​ടി മാ​ത്ര​മാ​ണ് ഇ​ത്ര​യും കാ​ല​ത്തി​നി​ട​ക്ക് ന​ൽ​കി​യ​ത്. ക​മ്പ​നി​ക​ൾ​ക്ക് ബാ​ക്കി തു​ക കൊ​ടു​ത്തു​തീ​ർ​ക്കാ​നോ അ​നു​ര​ഞ്ജ​ന ച​ർ​ച്ച ന​ട​ത്തി കാ​ത്ത് ലാ​ബ് പ്ര​വ​ർ​ത്ത​നം പു​നഃ​സ്ഥാ​പി​ക്കാ​നോ ആ​ശു​പ​ത്രി അ​ധി​കൃ​ത​രു​ടെ​യോ ആ​ശു​പ​ത്രി വി​ക​സ​ന സ​മി​തി​യു​ടെ​യോ ഭാ​ഗ​ത്തു​നി​ന്ന് ഒ​രു നീ​ക്ക​വും ഉ​ണ്ടാ​വു​ന്നി​ല്ലെ​ന്ന് ആ​ക്ഷേ​പ​മു​ണ്ട്. വി​ത​ര​ണം മു​ട​ങ്ങി​യ ആ​ദ്യ​മാ​സ​ങ്ങ​ളി​ൽ ഒ​ന്നോ ര​ണ്ടോ ശ​സ്ത്ര​ക്രി​യ​ക​ൾ മാ​ത്രം ന​ട​ത്തി ലാ​ബ് പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട് എ​ന്ന് വ​രു​ത്തി​ത്തീ​ർ​ക്കാ​നാ​യി​രു​ന്നു ആ​ശു​പ​ത്രി അ​ധി​കൃ​ത​രു​ടെ ശ്ര​മം.

എ​ന്നാ​ൽ, സ്റ്റ​ന്‍റ് സ്റ്റോ​ക്ക് പൂ​ർ​ണ​മാ​യും തീ​ർ​ന്ന​തോ​ടെ കാ​ത്ത് ലാ​ബ് അ​ട​ക്കേ​ണ്ടി വ​ന്നു. നേ​ര​ത്തെ തീ​യ​തി ല​ഭി​ച്ച​വ​ർ വ​രെ ശ​സ്ത്ര​ക്രി​യ മു​ട​ങ്ങി​യ​വ​രി​ൽ​പ്പെ​ടും. സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ൽ ഭീ​മ​മാ​യ തു​ക ആ​വ​ശ്യ​മാ​യി വ​രു​ന്ന ശ​സ്ത്ര​ക്രി​യ പൂ​ർ​ണ​മാ​യോ ഭാ​ഗി​ക​മാ​യോ സൗ​ജ​ന്യ​മാ​യി ല​ഭി​ക്കു​ന്ന​ത് തീ​ര​ദേ​ശ​വാ​സി​ക​ൾ​ക്ക് ഏ​റെ ആ​ശ്വാ​സ​ക​ര​മാ​യി​രു​ന്നു. ഇ​തു മു​ട​ങ്ങി​യ​തോ​ടെ പ​ല​രും ചി​കി​ത്സ തു​ട​രാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യി​ലാ​ണ്.

കാ​രു​ണ്യ ആ​രോ​ഗ്യ ഇ​ൻ​ഷു​റ​ൻ​സി​ൽ​നി​ന്ന് ആ​ശു​പ​ത്രി​ക്ക് ല​ഭി​ക്കാ​നു​ള്ള തു​ക ല​ഭി​ക്കാ​ത്ത​തി​നാ​ലാ​ണ് വി​ത​ര​ണ​ക്കാ​ർ​ക്കു​ള്ള കു​ടി​ശ്ശി​ക തീ​ർ​ക്കാ​ൻ ക​ഴി​യാ​ത്ത​തെ​ന്നാ​ണ് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്.

എ​ന്നാ​ൽ, എ​ല്ലാ ആ​ശു​പ​ത്രി​ക​ളി​ൽ​നി​ന്നും മാ​സം​തോ​റും ഒ​രു നി​ശ്ചി​ത ശ​ത​മാ​നം തു​ക​യെ​ങ്കി​ലും ല​ഭി​ക്കു​മെ​ന്നും ബീ​ച്ച് ആ​ശു​പ​ത്രി​യി​ൽ​നി​ന്ന് അ​ത്ത​ര​മൊ​രു സ​മീ​പ​നം​പോ​ലും ഉ​ണ്ടാ​വു​ന്നി​ല്ലെ​ന്നും ക​മ്പ​നി പ്ര​തി​നി​ധി​ക​ൾ പ​റ​ഞ്ഞു. അ​ടു​ത്ത​മാ​സം ഒ​ന്നി​ന് ആ​ശു​പ​ത്രി വി​ക​സ​ന സ​മി​തി യോ​ഗം ചേ​രു​മെ​ന്നും അ​തി​ൽ ഇ​ക്കാ​ര്യം ച​ർ​ച്ച ചെ​യ്യു​മെ​ന്നും സ്ഥ​ലം എം.​എ​ൽ.​എ തോ​ട്ട​ത്തി​ൽ ര​വീ​ന്ദ്ര​ൻ അ​റി​യി​ച്ചു.

Tags:    
News Summary - It has been eight months since the cath lab was closed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.