കോഴിക്കോട്: റിയൽ എസ്റ്റേറ്റ് ബിസിനസുകാരനെ കാണാതായി. ബാലുശ്ശേരി എരമംഗലം ആട്ടൂർ ഹൗസിൽ മുഹമ്മദ് ആട്ടൂരി(മാമിക്ക -56)നെയാണ് കാണാതായത്. സംഭവത്തിൽ നടക്കാവ് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
നിലവിൽ താമസിക്കുന്ന കോഴിക്കോട് വൈ.എം.സി.എ ക്രോസ് റോഡിലെ നക്ഷത്ര അപ്പാർട്ട്മെൻറിൻനിന്ന് ആഗസ്റ്റ് 21ന് ഇറങ്ങിയ ഇദ്ദേഹത്തിന്റെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ 22ന് ഉച്ചവരെ അത്തോളി പറമ്പത്ത്, തലക്കുളത്തൂർ ഭാഗങ്ങളിൽ ഉണ്ടായിരുന്നതായി കാണുന്നുണ്ട്. ഇദ്ദേഹത്തെ അന്വേഷിച്ച് പൊലീസ് ഹൈദരാബാദിൽ വരെ പോയെങ്കിലും വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. വിവരം ലഭിക്കുന്നവർ നടക്കാവ് ഇൻസ്പെക്ടറുടെ 949798718, 9645005007 നമ്പറിൽ അറിയിക്കണമെന്ന് പൊലീസ് അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.