1. എളേറ്റിൽ ചെറ്റക്കടവ് വളവിൽ ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടം 2. ചെറ്റക്കടവ് വളവിൽ ജൽജീവൻ മിഷൻ കുടിവെള്ള പദ്ധതിക്കായി റോഡ് പൊളിച്ചിട്ട നിലയിൽ
എളേറ്റിൽ: വട്ടോളി ചെറ്റക്കടവിൽ വാഹനങ്ങൾ അപകടത്തിൽപെടുന്നത് പതിവാകുന്നു. കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് മിനി സ്റ്റേഡിയത്തിനോട് ചേർന്നുള്ള വലിയ വളവുകളുള്ള ഭാഗങ്ങളാണ് അപകട മേഖലയായി മാറിയത്. ഇവിടെ എതിർദിശയിൽനിന്ന് വരുന്ന വാഹനങ്ങളെ ഡ്രൈവർമാർക്ക് കാണാൻ കഴിയാത്ത നിലയിലാണുള്ളത്.
ഇതോടൊപ്പം ജൽജീവൻ മിഷൻ കുടിവെള്ള പദ്ധതിക്കായി റോഡ് ഭാഗം പൊളിച്ചിട്ട നിലയിലുമാണ്. ഇതുമൂലം റോഡ് അരിക് ഭാഗങ്ങൾ വലിയ കുഴികൾ രൂപപ്പെട്ടതും കല്ലുകൾ പൊങ്ങിനിൽക്കുന്നതും അപകടങ്ങൾക്ക് വഴിവെക്കുന്നതായാണ് നാട്ടുകാർ പറയുന്നത്.
വെള്ളിയാഴ്ച എളേറ്റിൽ വട്ടോളി ഭാഗത്തുനിന്ന് വരികയായിരുന്ന ബൈക്കും മറ്റൊരു ബൈക്കും കൂട്ടിയിടിച്ച് അപകടമുണ്ടായി. പരിക്കേറ്റവർ കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. ഒരാഴ്ചക്കിടെ ഇവിടെ അഞ്ച് അപകടങ്ങൾ നടന്നതായി പ്രദേശവാസികൾ പറഞ്ഞു. അപകടങ്ങൾ ഒഴിവാക്കാൻ അധികൃതരുടെ ഭാഗത്തുനിന്ന് നടപടിയുണ്ടാവണമെന്ന ആവശ്യമാണ് ഉയർന്നുവരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.