കോഴിക്കോട്: കാപ്പാട് ബീച്ചില്‍ സന്ദര്‍ശകര്‍ക്കുള്ള പ്രവേശന ഫീസ് നിരക്ക് കുറച്ചു. മുതിര്‍ന്നവര്‍ക്ക് 50 രൂപയുണ്ടായിരുന്നത് 25 രൂപയായും 25 രൂപയുണ്ടായിരുന്ന കുട്ടികളുടെ ഫീസ് 10 രൂപയാക്കിയുമാണ് കുറച്ചത്.
ജില്ല കലക്ടര്‍ സാംബശിവറാവുവിെൻറ അധ്യക്ഷതയില്‍ ജനപ്രതിനിധികളും ജില്ല ടൂറിസം പ്രമോഷന് കൗണ്‍സില്‍ (ഡി.ടി.പി.സി) ഉദ്യോഗസ്ഥരും പങ്കെടുത്ത യോഗത്തിലാണ് തീരുമാനം. പുതിയ നിരക്ക് ശനിയാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും. ബീച്ചിലെ റിക്ലൈനര്‍ ചെയർ, ഹാമോക് തുടങ്ങിയ മറ്റ് സൗകര്യങ്ങള്‍ ഉപയോഗിക്കാൻ പ്രത്യേക ഫീസ് നല്‍കണം.
ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് എം.പി ശിവാനന്ദന്, ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സതി കിഴക്കയില്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം മൊയ്തീന്‍കോയ, ഡി.ടി.പി.സി. സെക്രട്ടറി സി.പി. ബീന, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, രാഷ്ട്രീയ പാർട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
കോഴിക്കോട്: കോവിഡ് നിയന്ത്രണങ്ങളെത്തുടര്‍ന്ന് സന്ദര്‍ശകരെ അനുവദിക്കാതിരുന്ന കോഴിക്കോട് മലബാര്‍ ബൊട്ടാണിക്കല്‍ ഗാര്ഡന് ജനുവരി 26 മുതല്‍ സന്ദര്‍ശകർക്കായി തുറക്കും. വൈവിധ്യങ്ങളായ സസ്യസംരക്ഷണ കേന്ദ്രങ്ങളും മറ്റ് സൗകര്യങ്ങളും ഒരുക്കിയതായി അധികൃതർ പറഞ്ഞു. പൂര്‍ണമായി ഡിജിറ്റല്‍ സാങ്കേതിക വിദ്യയിലേക്കുമാറിയ ഗാര്‍ഡനില്‍ ആരുടെയും സഹായമില്ലാതെ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിച്ച്് ആര്‍ക്കും ഏതൊരു സസ്യത്തിെൻറയും വിശദവിവരങ്ങള്‍ അറിയാന്‍ സാധിക്കും. വടക്കന്‍ കേരളത്തിലെ ആദ്യ സംവിധാനമാണിത്.
കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ടാണ് സന്ദര്‍ശനങ്ങള്‍ അനുവദിക്കുക. സന്ദര്‍ശകര്‍ സാമൂഹിക അകലം പാലിക്കുകയും മാസ്കുകള്‍ നിര്‍ബന്ധമായി ധരിക്കുകയും വേണം. സന്ദര്‍ശന സമയം രാവിലെ 10 മുതല്‍ വൈകീട്ട് ആറ് വരെ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.