നന്മണ്ട: പതിനൊന്നുകാരൻ അലയ്ക്ക് തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്നതിനുള്ള പ്രായമായിട്ടില്ല. എന്നാൽ തദ്ദേശ തെരഞ്ഞെടുപ്പിെൻറ ചൂടിൽ മാറിനിൽക്കാൻ രാഷ്ട്രീയ വാർത്തകൾ ശ്രദ്ധിക്കുന്ന ഈ മിടുക്കൻ തയാറാല്ല.
വീട്ടിൽ വോട്ട് ചോദിച്ചെത്തുന്ന സ്ഥാനാർഥികൾക്ക് വോട്ട് നൽകുന്നില്ലെങ്കിലും അവരുടെ മനോഹരമായ തെരഞ്ഞെടുപ്പ് ചിഹ്നം തയാറാക്കി സ്വീകരിക്കും നേഷനൽ സ്കൂളിനടുത്തെ ആര്യ നിവാസിലെ അലയ്. കൊറോണക്കാലത്തെ വോട്ടുപിടിത്തത്തിന് അൽപം അകൽച്ചയുളളതിനാൽ ഈ മിടുക്കെൻറ പ്രവൃത്തി സ്ഥാനാർഥികൾക്ക് ഏറെ സന്തോഷം നൽകുന്നു.
മുഖ്യധാര പാർട്ടിക്കാരുടെ ചിഹ്നം മാത്രമല്ല പണിപ്പുരയിൽ. സ്വതന്ത്രരുടെ ചിഹ്നവും അലയ് തയാറാക്കുന്നു. കൊറോണക്കാലത്തെ ഓൺലൈൻ പഠനത്തിനു ശേഷമാണ് തെൻറ കലാവിരുതിന് സമയം കണ്ടെത്തുന്നത്.
നേരത്തേ സ്വന്തമായിഹാൻഡ് വാഷ് നിർമിച്ച് ശ്രദ്ധേയനായിരുന്നു. നന്മണ്ട ഈസ്റ്റ് (അമ്പലപ്പൊയിൽ) എ.യു.പി സ്കൂൾ ആറാം ക്ലാസ് വിദ്യാർഥിയായ അലയ് പ്രവാസിയായ സുരേഷ് കുമാറിെൻറയും മിംസ് ആശുപത്രി ജീവനക്കാരി രമണിയുടെയും മകനാണ്. പതിനൊന്നാം വാർഡിൽ മത്സരിക്കുന്നത് സി.പി.എം, കോൺ (ഐ) ബി.ജെ.പി സ്ഥാനാർഥികളാണ് മത്സര രംഗത്തുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.