ഫറോക്ക്: വ്യത്യസ്ത കാലഘട്ടങ്ങളിൽ വൈജ്ഞാനിക സാംസ്കാരിക സാഹിത്യ മൂല്യങ്ങളെ പകർന്നും നുകർന്നും ലോക നാഗരികതയെ സമ്പുഷ്ടമാക്കിയ അക്ഷയ ഖനിയാണ് അറബി ഭാഷയെന്ന് യമൻ സൻആ സർവകലാശാല ഫാക്കൽറ്റി അബ്ദുൽ ഖാദർ അഹ്മദ് അബ്ദുല്ല അൽ ഹുമസി അഭിപ്രായപ്പെട്ടു.
വിവിധ ഭാഷകളുടെ വളർച്ചയെ സഹായിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്ത ഇന്ത്യയുടെ പൈതൃകം പ്രശംസനീയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലോക അറബി ഭാഷാദിനത്തോടനുബന്ധിച്ച് റൗദത്തുൽ ഉലൂം അറബിക് കോളജ് അറബിക് ഡിപാർട്ട്മെന്റിന്റെ ആഭിമുഖ്യത്തിൽ 'ഇന്ത്യയിലെ അറബിഭാഷാ സ്ഥാപനങ്ങളും സാഹിത്യ വളർച്ചയിൽ അവ വഹിച്ച പങ്കും' എന്ന വിഷയത്തിൽ സംഘടിപ്പിച്ച അന്താരാഷ്ട്ര സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രിൻസിപ്പൽ പ്രഫ. ഷഹദ്ബിൻ അലി അധ്യക്ഷതവഹിച്ചു. ഫാറൂഖ് കോളജ് പ്രിൻസിപ്പൽ ഡോ. കെ.എം. നസീർ അവാർഡുകൾ വിതരണം ചെയ്തു. ഫാറൂഖ് കോളജ് അറബിക് വിഭാഗം മേധാവി ഡോ. മുഹമ്മദ് യൂനുസ്, ആർ.യു.എ മാനേജിങ് കമ്മിറ്റി ജോ.സെക്രട്ടറി ഡോ. വി.എം. അബ്ദുൽ മുജീബ്, കോമേഴ്സ് വിഭാഗം മേധാവി ഡോ.പി. ഫഹദ് എന്നിവർ സംസാരിച്ചു.
അക്കാദമിക് സെഷൻ ഉദ്ഘാടനം കാലിക്കറ്റ് സർവകലാശാല റിസർച് സ്കോളർ മുഹമ്മദ് ഹസൻ റിസ്കുൽ വഹാർ നിർവഹിച്ചു. ഡോ. ഉസാമ അധ്യക്ഷതവഹിച്ചു. അറബിക് വിഭാഗം മേധാവി ഡോ. അയ്മൻ ശൗഖി, ഡോ.പി.കെ. ജംഷീർ ഫാറൂഖി, അലി കീരിയാടൻ, പി. നവാസ് അൻവാരി, പി.ബി. ഫർഹാന കുഞ്ഞി, ടി.എ. സൽമാൻ ഫാറൂഖി, എ. ഷറഫുദ്ദീൻ എന്നിവർ സംസാരിച്ചു. വിവിധ വിഷയങ്ങളിൽ താഹ തമീം, കെ. സുമയ്യ, അഫീഫ ഹിദ, ഷിഫ്ന ഷാനിഷാദ്, കെ.എൻ. നസീഹ്, എം. സമീഹ, ഫർഹാൻ അലി, എ.എസ്. ഹദിയ, സി.കെ. ശിഫ, ഹഫ്സ റഷീദ്, പി.പി. സഫാൻ എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.