കോഴിേക്കാട്: ഗസലിനെയും ഖവ്വാലിയെയും മാപ്പിളപ്പാട്ടുകളെയും ശാസ്ത്രീയ സംഗീതത്തെയും സ്നേഹിക്കുന്ന കോഴിക്കോടിന് പാശ്ചാത്യ സംഗീതത്തെ പരിചയപ്പെടുത്തിയ അതുല്യ പ്രതിഭയായിരുന്നു വ്യാഴാഴ്ച അന്തരിച്ച ആർച്ചി ഹട്ടൻ. ഗിറ്റാറിെൻറ തന്ത്രികൾകൊണ്ട് പ്രശസ്ത ഗാനങ്ങൾ ഇന്നാട്ടുകാരെ മനസ്സു നിറയെ അനുഭവിപ്പിച്ച സംഗീതജ്ഞനായിരുന്നു ഹട്ടൻ. 85 വയസ്സ് പിന്നിട്ട ഹട്ടൻ കേരളത്തിലെ പ്രമുഖ സംഗീതപ്രതിഭകളുടെ അടുത്ത സുഹൃത്തുകൂടിയായിരുന്നു. ശബ്ദത്തിൽ ഉയർച്ച താഴ്ചകളുണ്ടാക്കുന്ന 'യോഡ്ലിങ്' രീതിയിൽ പാടി വ്യത്യസ്തത തീർക്കാനും അേദഹത്തിന് കഴിഞ്ഞു. 'ലൗ ഇൻ കേരള' എന്ന ചിത്രത്തിൽ എൽ.ആർ ഇൗശ്വരിെക്കാപ്പം ഈ രീതിയിൽ പാടിയ 'ലൗ ഇൻ കേരള' എന്ന പാട്ട് ഏറെ ശ്രദ്ധനേടിയിരുന്നു.
1950കളിൽ തമിഴ്നാട്ടിൽനിന്നാണ് ഹട്ടെൻറ പിതാവ് ജി.വി. ഹട്ടനും മാതാവ് ബിയാട്രീസും കോഴിക്കോട്ടെത്തുന്നത്. എട്ടു മക്കളിൽ ഏഴാമനായിരുന്നു. ചേട്ടൻ സ്റ്റാൻലി രൂപവത്കരിച്ച ഹട്ടൻസ് ഓർക്കസ്ട്രയിലെ പ്രധാനിയായിരുന്നു ആർച്ചി.
എണ്‍പതുകളില്‍ ഡ്രഡ് ലോക്ക്സ് എന്ന പേരില്‍ സംഗീത ട്രൂപ് ആരംഭിച്ച സലില്‍ ഹട്ടന് മുംബൈയിലെ പോപ്പ് സംഗീത ലോകത്തും അറിയപ്പെട്ടു. സഹോദരന്മാരിലൊരാളായ റോൾസ് ഹട്ടൻ ക്രിക്കറ്റ് താരമായിരുന്നു. കേരളത്തിനായി രഞ്ജി ട്രോഫി കളിച്ചിട്ടുണ്ട്. ഹട്ടൻസ് ഓർക്കസ്ട്ര നഗരത്തിലെ വിവാഹ വീടുകളിലും പൊതു ചടങ്ങുകളിലും സായന്തനങ്ങളിലെ സ്ഥിരം സാന്നിധ്യമായിരുന്നു. ജിം റീവ്സ്, എൽട്ടൻ ജോൺ, ക്ലിഫ് റിച്ചാർഡ്, ബീറ്റിൽസ് തുടങ്ങിയവരുടെ ഗാനങ്ങൾ പാടാൻ ആർച്ചി ഹട്ടന് പ്രേത്യക കഴിവുണ്ടായിരുന്നു. ഭാര്യ േഫ്ലാറിവെൽ ഹട്ടനും ഗായികയായിരുന്നു. ആർച്ചി ഹട്ടെൻറ മക്കളായ വിനോദ് ഹട്ടനും സലിൽ ഹട്ടനും പ്രശസ്ത പോപ്പ് ഗായകരാണ്. കോഴിക്കോെട്ട സിയൂസ് എന്ന ട്രൂപ് വിനോദിേൻറതായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.