ഈങ്ങാപ്പുഴ: ബുധനാഴ്ച പുതുപ്പാടി പഞ്ചായത്തിലെ എലോക്കരയിലെ സഘർഷത്തിന് ശമനമില്ല. ശനിയാഴ്ച തുലാക്കരയിൽ കാർ അക്സസറീസ് ഷോപ് അടിച്ചുതകർത്തു.
പുതുപ്പാടി പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി പി.എം.എ. റഷീദിെൻറ ഉടമസ്ഥതയിലുള്ള സ്ഥാപനമാണ് തകർത്തത്.
റോഡിൽ നിൽക്കുകയായിരുന്ന ലോറി ഡ്രൈവർ തൊണ്ടിയിൽ മുഹമ്മദലിയെ അടിച്ചുപരിക്കേൽപിച്ചു. തകർക്കപ്പെട്ട സ്ഥാപനം മുനവ്വറലി ശിഹാബ് തങ്ങൾ, കെ.പി.സി.സി വൈസ് പ്രസിഡൻറ് ടി.സിദ്ദീഖ്, സംസ്ഥാന മുസ്ലിം ലീഗ് സെക്രട്ടറി സി.പി. ചെറിയമുഹമ്മദ്, യൂത്ത് ലീഗ് സംസ്ഥാന സീനിയർ വൈസ് പ്രസിഡൻറ് നജീബ് കാന്തപുരം എന്നിവർ സന്ദർശിച്ചു.
ആക്രമികളെ പിടികൂടാതെയുള്ള പൊലീസിെൻറ അലംഭാവമാണ് സംഘർഷം വിവിധ ഭാഗങ്ങളിലേക്ക് വ്യാപിക്കാൻ കാരണമെന്ന് നേതാക്കൾ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.