ബാലുശ്ശേരി: നായ്ക്കളെ കാവൽ നിർത്തി ആളൊഴിഞ്ഞ വീട്ടിൽ ചാരായ നിർമാണവും വിൽപനയും. പൂനത്ത് കണ്ണാടിപ്പൊയിൽ മലയോര പ്രദേശത്തെ ആളൊഴിഞ്ഞ മാഞ്ചോലക്കൽ വീട്ടിലാണ് പറമ്പിലും വീടിനകത്തും പുറത്തും ചുറ്റിലുമായി പത്തോളം വിദേശ നായ്ക്കളെ കാവലാക്കി മാസങ്ങളായി ചാരായ നിർമാണം നടന്നുവന്നത്.
ബാലുശ്ശേരി എക്സൈസ് ഐ.ബി പ്രിവന്റിവ് ഓഫിസർ വി. പ്രജിത്ത് നൽകിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എക്സൈസ് ഇൻസ്പെക്ടർ കെ.വി. ബേബിയും പാർട്ടിയും മഞ്ചോലക്കൽ മീത്തൽ മാളുവിന്റെ ഉടമസ്ഥതയിലുള്ള ആളൊഴിഞ്ഞ വീട്ടിൽ നടത്തിയ റെയ്ഡിൽ 10 ലിറ്റർ ചാരായവും വാറ്റുപകരണങ്ങളും കണ്ടെടുത്തു. ഇവിടെയുണ്ടായിരുന്ന തൊഴിലാളികൾ ഓടിരക്ഷപ്പെട്ടതായി എക്സൈസ് സംഘം പറഞ്ഞു.
സംഭവത്തിൽ അബ്കാരി കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരുകയാണ്. റെയ്ഡിൽ പ്രിവന്റിവ് ഓഫിസർ എൻ. രാജു, സിവിൽ എക്സൈസ് ഓഫിസർമാരായ പി. റഷീദ്, വനിത സിവിൽ എക്സൈസ് ഓഫിസർ മഹിത, ഡ്രൈവർ ദിനേശൻ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.