ബാ​ലു​ശ്ശേ​രി പ​ഞ്ചാ​യ​ത്ത് ബ​സ് സ്റ്റാ​ൻ​ഡി​ലെ ശു​ചി​മു​റി​യി​ൽ​നി​ന്നു​ള്ള മാ​ലി​ന്യം പു​റ​ത്തേ​ക്കൊ​ഴു​കി​യ നി​ല​യി​ൽ

ബാലുശ്ശേരി പഞ്ചായത്ത് ബസ് സ്റ്റാൻഡ്; ശുചിമുറി മാലിന്യം പുറത്തേക്കൊഴുകി പരിസരം ദുർഗന്ധമാകുന്നു

ബാലുശ്ശേരി: ബാലുശ്ശേരി പഞ്ചായത്ത് ബസ് സ്റ്റാൻഡിലെ ശുചിമുറിയിൽനിന്നുള്ള മാലിന്യം കലർന്നവെള്ളം പുറത്തേക്ക് ഒഴുകി യാത്രക്കാർക്ക് ദുരിതം സൃഷ്ടിക്കുന്നു. രണ്ടുവർഷം മുമ്പ് ഉദ്ഘാടനം ചെയ്ത ബസ് സ്റ്റാൻഡിലെ പുതിയ ശുചിമുറിയാണ് നിർമാണത്തിലെ അപാകത കാരണം യാത്രക്കാർക്കും സമീപത്തെ വ്യാപാരികൾക്കും ദുരിതമാകുന്നത്.

ശുചിമുറി മാലിന്യം നിറഞ്ഞ് ടാങ്കിൽനിന്ന് വെള്ളം പുറത്തേക്ക് ഒഴുകി പരിസരം ദുർഗന്ധപൂരിതമായിരിക്കുകയാണ്. ഇതുകാരണം മാസങ്ങളോളം ശുചിമുറി അടച്ചിട്ടിരുന്നു. എന്നാൽ, നാട്ടുകാരുടെ പരാതിയെ തുടർന്ന് തുറന്നുപ്രവർത്തിച്ചെങ്കിലും ചതുപ്പുനിലത്ത് നിർമിച്ച ടാങ്കിൽനിന്ന് ഉറവപൊട്ടി മാലിന്യം പുറത്തേക്ക് ഒഴുകുകയാണ്.

യാത്രക്കാർ മലിനജലം ചവിട്ടി പോകേണ്ട അവസ്ഥയാണ്. എം.എൽ.എ ഓഫിസ് ഇതിന് സമീപമാണ് പ്രവർത്തിക്കുന്നത്. ബസ് സ്റ്റാൻഡിന് മുന്നിൽതന്നെ ദുർഗന്ധമായ അന്തരീക്ഷം നിലനിൽക്കുന്നതിനെതിരെ പ്രതിഷേധം ശക്തമായുണ്ട്.

Tags:    
News Summary - Balusherry Panchayat Bus Stand-The toilet waste gets flushed out and the area stinks

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.