ബാലുശ്ശേരി: കഞ്ചാവ് കേസിൽ അറസ്റ്റിലായ പ്രതികൾ പൊലീസ് കസ്റ്റഡിയിൽനിന്ന് ചാടിപ്പോയി. ഒരാളെ പിടികൂടി. 4.200 കിലോ ഗ്രാം കഞ്ചാവ് കാറിൽ കൊണ്ടുപോകാൻ ശ്രമിച്ച പേരാമ്പ്ര സ്വദേശികളായ മുഹമ്മദ് ഹർഷാദ് (22), മുഹമ്മദ് സറീഷ് (24) എന്നിവരാണ് ബാലുശ്ശേരി പൊലീസ് കസ്റ്റഡിയിൽനിന്ന് ഇന്നലെ രാത്രിയോടെ ചാടിപ്പോയത്. അറസ്റ്റ് ചെയ്ത പ്രതികളെ വിഡിയോ കോൺഫറൻസ് വഴി ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കുന്നതിനിടെയാണ് പ്രതികൾ എ.എസ്.ഐയെ തട്ടി തെറിപ്പിച്ച് സ്റ്റേഷനുപുറത്തേക്ക് ഓടിരക്ഷപ്പെട്ടത്. മുഹമ്മദ് ഹർഷാദിനെ പൊലീസ് ഓടിച്ച് പിടിച്ചെങ്കിലും മുഹമ്മദ് സറീഷ് ഇരുട്ടിെൻറ മറവിലൂടെ രക്ഷപ്പെടുകയായിരുന്നു. പൊലീസ് പ്രതിക്കായി അന്വേഷണം നടത്തിവരുകയാണ്.
ബുധനാഴ്ച രാവിലെ 11നോടെ പതിവു പരിശോധനയുടെ ഭാഗമായി കാട്ടാംവള്ളിക്കു സമീപം ബാലുശ്ശേരി പൊലീസ് നടത്തിയ വാഹനപരിശോധനയിലാണ് യുവാക്കൾ പിടിയിലായത്. ബാലുശ്ശേരി പൊലീസ് സ്റ്റേഷനു മുന്നിൽ കാർ പരിശോധിച്ചപ്പോഴാണ് പ്രതികൾ വലയിലായത്. കാറിെൻറ പിൻഭാഗത്ത് രണ്ടു െപാതികളിലായി ഒളിപ്പിച്ചനിലയിലാണ് 4.200 കി.ഗ്രാം കഞ്ചാവ് കണ്ടെത്തിയത്. പ്രതികൾ സഞ്ചരിച്ച കെ.എൽ18. ടി. 5408 നമ്പർ മാരുതി ആൾട്ടോ കാറും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. കോയമ്പത്തൂരിൽനിന്ന് ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്ക് വിതരണം ചെയ്യാൻ പേരാമ്പ്രയിലേക്ക് കൊണ്ടു വരുന്നതിനിടെയാണ് സംഘം പൊലീസ് പിടിയിലായത്.
ഇരുവർക്കുമെതിരെ എറണാകുളം ജില്ലയിലെ ആലുവ, ബിനാനിപുരം പൊലീസ് സ്റ്റേഷനുകളിൽ മോഷണം, പിടിച്ചു പറി തുടങ്ങിയ കേസുകൾ നിലവിലുള്ളതായി പൊലീസ് പറഞ്ഞു. പരിശോധനയിൽ എസ്.ഐ പ്രജീഷിനു പുറമെ എ.എസ്.ഐമാരായ പൃഥ്വിരാജ്, അഷ്റഫ്, റിനീഷ്, സി.പി.ഒമാരായ രതീഷ്, സുരേഷ് ബാബു എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.