ബാലുശ്ശേരി: കോളജ് വിദ്യാർഥിനിയെ ബസിൽ നിന്നും തള്ളിയിട്ടതായി പരാതി. കിനാലൂർ ഗവ. കോളജിൽ പഠിക്കുന്ന വിദ്യാർഥിനിയെയാണ് കഴിഞ്ഞ ദിവസം കോഴിക്കോട് - കിനാലൂർ റൂട്ടിൽ ഓടുന്ന സാൽവേഷൻ ബസിൽനിന്ന് കൺസഷൻ നൽകാതെ റോഡിലേക്ക് തള്ളിയിട്ടതായി പരാതി. റോഡിലേക്ക് വീണ വിദ്യാർഥിനിക്ക് സാരമായ പരിക്കേറ്റിട്ടുണ്ട്. സംഭവത്തെ തുടർന്ന് എസ്.എഫ്.ഐ യുടെ നേതൃത്വത്തിൽ കോളജ് വിദ്യാർഥികൾ ബാലുശ്ശേരി ബസ് സ്റ്റാൻഡിൽ ബസ് തടഞ്ഞ് ജീവനക്കാരെ ചോദ്യംചെയ്തത് വാക്തർക്കത്തിനിടയാക്കി.
ഈ ബസിലെ ജീവനക്കാർ നിരന്തരമായി വിദ്യാർഥികളോട് മോശമായി പെരുമാറുകയും അസഭ്യം പറയുന്നതും സ്ഥിരം സംഭവമാണെന്ന് വിദ്യാർഥികൾ പറഞ്ഞു. കോഴിക്കോട് ബാലുശ്ശേരി റൂട്ടിൽ ഓടുന്ന പല ബസ് ജീവനക്കാരും ഇതേ മനോഭാവം ആണ് കാണിക്കുന്നത്. നന്മണ്ട ഹൈസ്ക്കൂളിനടുത്തും വിദ്യാർഥികളെ കയറ്റുന്നതുമായി ബന്ധപ്പെട്ട് ബസ് ജീവനക്കാരും വിദ്യാർഥികളും തമ്മിൽ വാക്തർക്കമുണ്ടാകുന്നതും നിത്യസംഭവമാണ്
ഇത്തരം ബസ് ജീവനക്കാർക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് എസ്.എഫ്.ഐ ബാലുശ്ശേരി ഏരിയാ സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. നന്മണ്ട ആർ.ടി.ഒക്ക് മുമ്പാകെയും പരാതി എത്തിയതിനെ തുടർന്ന് കർശന നടപടി സ്വീകരിക്കുമെന്നു ആർ.ടി.ഒ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.