ബാലുശ്ശേരി: ബാലുശ്ശേരി ബസ് സ്റ്റാൻഡ് ശുചിമുറി നവീകരണ പ്രവൃത്തി ഇഴഞ്ഞുനീങ്ങുന്നു. മൂന്നു കോടിയോളം രൂപ ചെലവിൽ നവീകരിച്ച പഞ്ചായത്ത് ബസ് സ്റ്റാൻഡിലെ ശുചിമുറി ഉപയോഗശൂന്യമായതിനെ തുടർന്നാണ് നവീകരണപ്രവൃത്തി കഴിഞ്ഞ മാസം തുടങ്ങിയത്. ശുചിമുറിയുടെ മാലിന്യടാങ്ക് നേരത്തെ നിർമിച്ചത് ചതുപ്പ് നിലത്തായിരുന്നു.
ഇതുകാരണം തുടർച്ചയായി ശുചിമുറി ഉപയോഗിക്കുമ്പോൾ വെള്ളം ഉയർന്നു മാലിന്യടാങ്കിന് പുറത്തു കൂടി മലിനജലം ഒഴുകിയിരുന്നു. ഇതേ തുടർന്ന് സ്റ്റാൻഡിലെ ശുചിമുറി അടച്ചിടുകയായിരുന്നു. ശുചിമുറി തുറന്നു പ്രവർത്തിപ്പിക്കണമെന്നാവശ്യപ്പെട്ട് നിർമാണത്തിൽ പറ്റിയ അപാകതക്കെതിരെയും വിവിധ രാഷ്ട്രീയ, സന്നദ്ധ സംഘടനകൾ പ്രതിഷേധ സമരവും നടത്തി. തുടർന്നാണ് മാലിന്യടാങ്ക് പുതുക്കി നിർമിക്കാൻ തീരുമാനിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.