ബാലുശ്ശേരി: മഞ്ഞപ്പുഴയിൽ കുളിക്കുന്നതിനിടെ ഒഴുക്കിൽപെട്ട് മുങ്ങിമരിച്ച ഉണ്ണൂലുമ്മൽ കണ്ടി മിഥിലാജിന് (21) നാട്ടുകാരുടെയും സഹപാഠികളുടെയും ബന്ധുക്കളുടെയും കണ്ണീരിൽ കുതിർന്ന അന്ത്യാഞ്ജലി. മെഡിക്കൽ കോളജിലെ പോസ്റ്റ്മോർട്ടത്തിനുശേഷം ബുധനാഴ്ച ഉച്ചക്ക് ഒരു മണിയോടെയാണ് മൃതദേഹം വീട്ടിലെത്തിച്ചത്.
വാർഡ് യൂത്ത് കോൺഗ്രസ് യൂനിറ്റ് പ്രസിഡന്റ് കൂടിയായ മിഥിലാജ് നല്ലൊരു ഫുട്ബാൾ കളിക്കാരനും നാട്ടുകാർക്ക് ഏറെ പ്രിയങ്കരനുമായിരുന്നു. തിങ്കളാഴ്ച വൈകീട്ട് മഞ്ഞപ്പുഴയുടെ ആറാളക്കൽ ഭാഗത്ത് സുഹൃത്തുക്കളോടൊപ്പം കുളിക്കവേ ഒഴുക്കിൽപെടുകയായിരുന്നു. ഒരു രാത്രിയും പകലും നടന്ന തിരച്ചിലിനുശേഷമാണ് മിഥിലാജിന്റെ മൃതദേഹം കണ്ടെത്തിയത്.
വീട്ടുമുറ്റത്ത് പൊതുദർശനത്തിനുവെച്ച മൃതദേഹത്തിൽ കോൺഗ്രസ് നേതാക്കളടക്കം നൂറുകണക്കിനാളുകൾ അന്ത്യാഞ്ജലി അർപ്പിച്ചു. അഡ്വ. കെ.എം. സചിൻ ദേവ് എം.എൽ.എ, കെ.പി.സി.സി അംഗങ്ങളായ കെ. രാമചന്ദ്രൻ, കെ.എം. ഉമ്മർ, ഡി.സി.സി സെക്രട്ടറി നിജേഷ് അരവിന്ദ്.
യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറി കെ.എം. അഭിജിത്ത്, സംസ്ഥാന സെക്രട്ടറി എം. ധനീഷ്ലാൽ, ജില്ല പ്രസിഡന്റ് ആർ. ഷഹിൻ, സി.പി.എം ഏരിയ സെക്രട്ടറി ഇസ്മായിൽ കുറുമ്പൊയിൽ, ലോക്കൽ സെക്രട്ടറി പി.പി. രവീന്ദ്രനാഥ്, ആർ.എസ്.എസ് സംസ്ഥാന പ്രമുഖ് പി. ഗോപാലൻകുട്ടി, അഡ്വ. കെ.വി. സുധീർ, വാർഡ് അംഗം ഹരീഷ് നന്ദനം എന്നിവർ എന്നിവർ അന്ത്യോപചാരം അർപ്പിച്ചു. ഉച്ചക്ക് രണ്ടുമണിയോടെ ബാലുശ്ശേരി മുക്ക് ജുമാമസ്ജിദിൽ ഖബറടക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.