ബാലുശ്ശേരി: ബാലുശ്ശേരി നിയോജക മണ്ഡലത്തിൽ ഭൂരിപക്ഷം കിട്ടേണ്ട പഞ്ചായത്തുകളിൽ നിന്നുപോലും ഭൂരിപക്ഷം കിട്ടാത്തത് സംഘടനാപരമായ വീഴ്ചയാണെന്നും ഇതിനെതിരെ കെ.പി.പി.സി.സി പ്രസിഡൻറ് മുമ്പാകെ പരാതി നൽകിയിട്ടുണ്ടെന്നും ധർമജൻ ബോൾഗാട്ടി.
തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം കഴിഞ്ഞ ശേഷം ആദ്യമായി ഒരു ചാനലിന് നൽകിയ അഭിമുഖത്തിലാണ് ബാലുശ്ശേരിയിലെ യു.ഡി.എഫ് സ്ഥാനാർഥിയായിരുന്ന ധർമജൻ ബോൾഗാട്ടി മനസ്സു തുറന്നത്. ഇത്രയും വർധിച്ച വോട്ടുകൾക്ക് തോൽക്കുമെന്ന് സ്വപ്നത്തിൽപോലും പ്രതീക്ഷിച്ചിരുന്നില്ല. രാഷ്ട്രീയപരമായ ഒരുപാട് കാര്യങ്ങൾ പറയാനുണ്ട്. യു.ഡി.എഫ് ഭരിക്കുന്ന മൂന്നു പഞ്ചായത്തുകളുണ്ടായിട്ടും ഒന്നിൽ മാത്രമാണ് നേരിയ ഭൂരിപക്ഷം കിട്ടിയത്. യു.ഡി.എഫ് ഭരിക്കുന്ന ഉണ്ണികുളത്ത് 1494 വോട്ടി െൻറയും അത്തോളിയിൽ 2186 വോട്ടി െൻറയും ഭൂരിപക്ഷം എൽ.ഡി.എഫിനായിരുന്നു. കൂരാച്ചുണ്ട് പഞ്ചായത്തിൽ മാത്രമാണ് 742 വോട്ടി െൻറ ഭൂരിപക്ഷം നേടാൻ കഴിഞ്ഞത്. കനത്ത പരാജയത്തിനു കാരണമായി സംഘടനപരമായ ഒരുപാട് പ്രശ്നങ്ങളുണ്ടായിരുന്നെന്നുംഅത് കെ.പി.സി.സി പ്രസിഡൻറിനെ ധരിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മണ്ഡലത്തിലെ രണ്ടു പ്രമുഖ കോൺഗ്രസ് നേതാക്കൾക്കെതിരെ ധർമജൻ ബോൾഗാട്ടി കെ.പി.സി.സി മുമ്പാകെ പരാതി നൽകിയിട്ടുണ്ടെന്നാണറിയുന്നത്.
തെരഞ്ഞെടുപ്പ് കഴിഞ്ഞയുടനെത്തന്നെ മണ്ഡലത്തിൽനിന്ന് പോയ ധർമജൻ ഫലപ്രഖ്യാപനത്തിനുപോലും എത്തിയിരുന്നില്ല. ധർമജൻ മുങ്ങിയെന്നായിരുന്നു നവമാധ്യമങ്ങൾ വിശേഷിപ്പിച്ചത്. മുങ്ങിയതല്ലെന്നും ജനങ്ങൾക്ക് എന്നെ രാഷ്ട്രീയത്തിൽ വേണ്ട, സിനിമയിൽ മാത്രം മതിയെന്നുമാണ് തീരുമാനം. തോൽവി സമ്മതിച്ചിരിക്കുന്നു. എസ്.എഫ്.ഐയുടെ സംസ്ഥാന സെക്രട്ടറി എന്ന നിലയിൽ സചിൻദേവ് നല്ല സ്ഥാനാർഥിയായിരുന്നെന്നും നല്ല മത്സരം കാഴ്ചവെക്കാനായെന്നും ധർമജൻ പറഞ്ഞു. ബാലുശ്ശേരിയിലെ ജനങ്ങൾ തന്ന സഹകരണം ജീവിതത്തിൽ ഒരിക്കലും മറക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.