ബാലുശ്ശേരി: മാനവികതയുടെ മതസൗഹാർദമുയർത്തിപ്പിടിച്ച് അവിടനല്ലൂർ ഗ്രാമം മാതൃകയാകുന്നു. മതങ്ങളും വിശ്വാസങ്ങളും മനുഷ്യർക്ക് അതിരിടുന്നകാലത്ത് മതസൗഹാർദത്തിെൻറ നേർസാക്ഷ്യമാകുകയാണ് അവിടനല്ലൂരിലെ മസ്ജിദും ക്ഷേത്രവും.
അവിടനല്ലൂർ മസ്ജിദ് ത്വാഹയിലെ പ്രസംഗപീഠം സംഭാവനയായി നൽകി മതസൗഹാർദത്തിെൻറ മാതൃകയായത് അവിടനല്ലൂർ ചുണ്ടെലി ശിവക്ഷേത്രം കമ്മിറ്റിയാണ്. അവിടനല്ലൂരിലെ പള്ളി കമ്മിറ്റിയും ശിവക്ഷേത്ര കമ്മിറ്റിയും തമ്മിലുള്ള സൗഹാർദത്തിന് നാലു പതിറ്റാണ്ടിെൻറ പഴക്കമുണ്ട്.
1981ൽ ക്ഷേത്രപുനരുദ്ധാരണ പ്രവൃത്തികൾക്കാവശ്യമായ എല്ലാ സഹായങ്ങളും മാത്രമല്ല, അതോടനുബന്ധിച്ച് നടന്ന ആഘോഷപരിപാടികളെല്ലാം നടന്നത് മുസ്ലിം മതവിശ്വാസികളുടെയും സഹകരണത്തോടെയായിരുന്നുവെന്ന് ഇപ്പോഴത്തെ ക്ഷേത്രം പ്രസിഡൻറ് ഗോവിന്ദൻകുട്ടിനായർ ഓർമിക്കുന്നു. പുതുക്കിപ്പണിത മസ്ജിദുൽ ത്വാഹയ്ക്ക് ചുറ്റുമുള്ള അലങ്കാരച്ചെടികളെല്ലാം ഇതര മതവിശ്വാസികൾ സംഭാവന നൽകിയതാണ്.
കോഴിക്കോട് വലിയഖാദി മുഹമ്മദ്കോയ ജമലുല്ലൈലി തങ്ങളാണ് പുനർനിർമിച്ച പള്ളി ഉദ്ഘാടനം ചെയ്തത്. തെക്കയിൽ ഇബ്രാഹീംഹാജി അധ്യക്ഷത വഹിച്ചു.
ചുണ്ടെലി ശിവക്ഷേത്ര കമ്മിറ്റി പ്രസിഡൻറ് സി. ഗോവിന്ദൻകുട്ടിനായർ പള്ളിയിലേക്കുള്ള പ്രസംഗപീഠം കൈമാറി. തുടർന്നുനടന്ന സാംസ്കാരിക സമ്മേളനം കോട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി.എച്ച്. സുരേഷ് ഉദ്ഘാടനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.