നന്മണ്ട: സർക്കാറിന്‍റെ നേതൃത്വത്തിൽ നാടുനീളെ വീടു നിർമാണങ്ങൾ നടക്കുമ്പോൾ പഞ്ചായത്ത് പതിനേഴാം വാർഡിലെ ചീക്കിലോട് മണ്ണാറച്ചാലിൽ ഗോപാലന് തല ചായ്ക്കാനിടമില്ല. സർക്കാറിന്റെ ലൈഫ് പദ്ധതിയിൽ വീട് കിട്ടാൻ പഞ്ചായത്ത് ഓഫിസിന്റെ പടികൾ കയറിയിറങ്ങാൻ തുടങ്ങിയിട്ട് മാസങ്ങളായി. പട്ടികജാതി വിഭാഗത്തിൽപെട്ട സാംബവ സമുദായക്കാരനായ ഗോപാലന് സ്വന്തമായി അഞ്ചു സെൻറ് സ്ഥലമുണ്ട്.
ഇവിടെ ഓലഷെഡ് കെട്ടിയാണ് താമസം. 2020 ആഗസ്റ്റിൽ ലൈഫ് ഭവനപദ്ധതിക്കായി പഞ്ചായത്തിൽ അപേക്ഷ സമർപ്പിച്ച് കാത്തിരിക്കുകയാണ് ഗോപാലൻ. 2021 ഡിസംബർ 14നുശേഷം ലൈഫ് ഭവനപദ്ധതി ഗുണഭോക്താക്കളുടെ പട്ടിക വരുമെന്നായിരുന്നു വി.ഇ.ഒ അറിയിച്ചത്.
എന്നാൽ, ഫെബ്രുവരിയായിട്ടും പട്ടിക വന്നില്ല. ഓലഷെഡിലെ അസൗകര്യം കാരണം ഭാര്യ രജിതയും മകൻ ശ്രാവണും തലശ്ശേരിയിലെ രജിതയുടെ വീട്ടിൽ കഴിയുകയാണ്. ഓലഷെഡായതിനാൽ ഇഴജന്തുകളുടെ ശല്യവും അലട്ടുന്നുണ്ട്. സുരക്ഷിതമായ അടച്ചുറപ്പുള്ള വീട് ഗോപാലന്റെ സ്വപ്നമാണ്. യൗവനകാലത്ത് കരിങ്കൽ ചുമന്നതിന്റെ ശാരീരിക അവശതകളുമായാണ് അദ്ദേഹം കഴിയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.